ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 29.04.2020) കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാലറി കട്ടില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. ഏപ്രില്‍ മുതല്‍ അഞ്ചുമാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ആറു ദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്. ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ശമ്പളം പിടിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് കത്തയച്ചത്.

തിങ്കളാഴ്ചയാണ് ധനകാര്യ സെക്രട്ടറിയ്ക്ക് കത്തയച്ചിരിക്കുന്നത്. ചീഫ് ജസ്റ്റീസിനെയും ജഡ്ജിമാരെയും ഉള്‍പ്പെടുത്തരുത്, ജഡ്ജിമാര്‍ ഭരണാ ഘടനാപരമായ ചുമതലകള്‍ വഹിക്കുന്നവരായതിനാല്‍ അവരുടെ ശമ്പളം പിടിച്ചു വയ്ക്കുന്നത് ഭരണാ ഘടനാപരമായി ശരിയല്ല എന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഹൈക്കോടതിയിലെ മറ്റു ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് കത്തില്‍ പരാമര്‍ശമില്ല.

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്

Keywords:  Kochi, News, Kerala, High Court of Kerala, Salary, Government, Letter, chief justice, judges, Salary cut, High Court wrote letter to government
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia