High Court | ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വിമാനയാത്ര നിരക്ക് വര്‍ധന: നടപടി സ്വീകരിക്കാത്തതില്‍ സംസ്ഥാന സര്‍കാരിന് ഹൈകോടതിയുടെ വിമര്‍ശനം

 


ADVERTISEMENT

കൊച്ചി: (KVARTHA) ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വിമാനയാത്ര നിരക്ക് വര്‍ധന നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ കേരള സര്‍കാരിന് ഹൈകോടതിയുടെ വിമര്‍ശനം. കേന്ദ്ര സര്‍കാരില്‍ ഈ ആവശ്യം ഉന്നയിക്കാത്തത് പരാമര്‍ശിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. ഹര്‍ജിയില്‍ സര്‍കാരിനെ സ്വമേധയാ കക്ഷിചേര്‍ത്ത് വിശദീകരണം തേടിയെങ്കിലും ഇതുവരെ മറുപടി നല്‍കാത്തതും കോടതി വ്യക്തമാക്കി.  
Aster_MIMS

വിമാനയാത്ര നിരക്ക് വര്‍ധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വിദേശ വ്യവസായിയും സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ കെ സൈനുല്‍ ആബിദീന്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. യാത്രാനിരക്ക് നിയന്ത്രണ ആവശ്യം അടിയന്തരമായി കേന്ദ്രത്തിന് മുന്നില്‍ ഉന്നയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഹരജി 10 ദിവസത്തിനുശേഷം പരിഗണിക്കാന്‍ മാറ്റി.

High Court | ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വിമാനയാത്ര നിരക്ക് വര്‍ധന: നടപടി സ്വീകരിക്കാത്തതില്‍ സംസ്ഥാന സര്‍കാരിന് ഹൈകോടതിയുടെ വിമര്‍ശനം

Keywords: News, Kerala, HC, Price, Court, Court Order, Kochi, Travel Price, High Court, Flight, Flight Price, Air Travel, Travel, Central Government, High Court Gulf air travel fare increase.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia