പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്റ് തീരുമാനിക്കും: ചെന്നിത്തല

 


ADVERTISEMENT

തിരുവന്തപുരം: (www.kvartha.com 22.05.2016) പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്റും എം.എൽ.എമാരും ചേർന്ന് തിരഞ്ഞെടുക്കുമെന്നും ഇതേ ചൊല്ലി തർക്കമുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ഇതുവരെ ചർച്ചയുണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരനും പറഞ്ഞു.

ഹൈക്കമാന്റിന്റെ നിർദ്ദേശം വന്നാലുടൻ ചർച്ചയുണ്ടാകും. ഇന്ദിരാഭവനിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.

പ്രതിപക്ഷ നേതാവാകാനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. തുടർന്ന് രമേശ് ചെന്നിത്തലയിലേയ്ക്കാണ് സാധ്യത നീണ്ടത്. ഐ ഗ്രൂപ്പിന് കൂടുതൽ എം.എൽ.എമാരുള്ളതിനാൽ ഇവരിൽ നിന്നായിരിക്കും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുക. അതേസമയം ഉമ്മൻ ചാണ്ടിയാണ് പ്രതിപക്ഷ നേതാവാകാൻ യോഗ്യനെന്ന് കെ.എം. മാണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്റ് തീരുമാനിക്കും: ചെന്നിത്തല

Keywords: Ramesh Chennithala, Election 2016, Congress
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia