ADVERTISEMENT
കൊച്ചി: കേരളനിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ഹൈബി ഈഡന് വിവാഹിതനാകുന്നു. ഗുരുവായൂര്‍ സ്വദേശിയും ടിവി അവതാരകയുമായ അന്ന ലിന്റയാണ് വധു. 3 വര്‍ഷമായി ഇരുവരും കാത്തുസൂക്ഷിക്കുന്ന പ്രണയമാണ് ജനുവരി 30ന് സാഫല്യമടയുന്നത്. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എ.യാണ് ഇരുപത്തിയേഴുകാരനായ ഹൈബി ഈഡന്. മുന്‍ എം.പി. പരേതനായ ജോര്‍ജ് ഈഡന്‍േറയും പരേതയായ റാണിയുടേയും മകന് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. നിയമസഭയിലേക്കുള്ള ആദ്യപോരാട്ടത്തില്‍തന്നെ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന്റെ തിളക്കത്തിലായിരുന്നു ജയം. തൃശ്ശൂര്‍ സെന്റ് അലോഷ്യസ് കോളേജില്‍ പഠിക്കുമ്പോള്‍ കഥകളിയിലും കഥാപ്രസംഗത്തിലും ചാക്യാര്‍കൂത്തിലും മോണോആക്ടിലും പലതവണ സര്‍വ്വകലാശാലാതലത്തില്‍ വിജയിയായിട്ടുണ്ട് അന്ന. പാനിപ്പട്ട് എ.പി.ഐ. ഐ.ടിയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി സോഫ്റ്റ്വെയര് എന്‍ജിനീയറായി ജോലിനോക്കവേയാണ് ടി.വി. അവതാരകയായത്. പിന്നീട് എഫ്.എം.റേഡിയോകളിലും പ്രവര്‍ത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

