Help Desk | മണ്‍സൂണ്‍ കാലത്ത് കണ്ണൂര്‍ നഗരത്തില്‍ ഐആര്‍പിസി ആശ്രയ ഹെല്‍പ് ഡെസ്‌ക് സേവനം വിപുലീകരിക്കും; ഒരുക്കുന്നത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മണ്‍സൂണ്‍ കാലത്ത് ജില്ലയിലെ നഗരത്തില്‍ പാലിയേറ്റീവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐആര്‍പിസി (Initiative for Rehabilitation and Palliative Care) ആശ്രയ ഹെല്‍പ് ഡെസ്‌ക് സേവന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്ന് മുഖ്യ രക്ഷാധികാരി കെ പി സുധാകരന്‍. വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സന്നദ്ധരായ വോളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്.
Aster mims 04/11/2022

മഴക്കാലത്തും വീടുളിലും ഫ്‌ളാറ്റുകളിലും ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് 24 മണിക്കൂറും സേവനം നല്‍കുന്നതിനുവേണ്ടി ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ചുകൊണ്ട് വളണ്ടിയര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്.  

Help Desk | മണ്‍സൂണ്‍ കാലത്ത് കണ്ണൂര്‍ നഗരത്തില്‍ ഐആര്‍പിസി ആശ്രയ ഹെല്‍പ് ഡെസ്‌ക് സേവനം വിപുലീകരിക്കും; ഒരുക്കുന്നത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനം

9744545556 നമ്പറില്‍ വിളിച്ചാല്‍ നഴ്‌സിങ് കെയര്‍ ഉള്‍പ്പെടെ വാഹന ആംബുലന്‍സ് സൗകര്യം ആശ്രയ ഹെല്‍പ് ഡെസ്‌ക് സൗജന്യമായി നല്‍കുമെന്ന് കെ പി സുധാകരന്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ കെ ശഹറാസ് (രക്ഷാധികാരികള്‍), പി എം സാജിദ് (ഐആര്‍പിസി ജില്ലാ വൈസ് ചെയര്‍മാന്‍) എം സാജിദ് (കണ്‍വീനര്‍), സതീശന്‍ എം ടി (ചെയര്‍മാന്‍ ആശ്രയ ഹെല്‍പ് ഡസ്‌ക്, സി അബ്ദുല്‍ ജലീല്‍ എന്നിവരും ങ്കെടുത്തു.

Keywords: Kannur, News, Kerala, Press meet, Help desk, Monsoon, Help Desk service extended in Kannur city during Monsoon.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia