കൊവിഡ് 19; മാനസിക ആരോഗ്യത്തിന് ആയുര്‍വേദ ഹെല്‍പ്പ് ഡെസ്‌ക്, 'ഹലോ മൈ ഡിയര്‍ ഡോക്ടര്‍'
Mar 26, 2020, 15:48 IST
തിരുവനന്തപുരം: (www.kvartha.com 26.03.2020) കൊവിഡ് 19ന്റെ സാഹചര്യത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാനസിക സമര്‍ദം ഒഴിവാക്കാന്‍ ഭാരതീയ ചികിത്സാവകുപ്പ് എല്ലാ ജില്ലകളിലും ഹലോ മൈ ഡിയര്‍ ഡോക്ടര്‍ എന്ന ഹെല്‍പ് ഡെസ്‌ക്ക് ആരംഭിച്ചതായി ഡയറക്ടര്‍ ഡോ. കെ എസ് പ്രിയ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ സേവനം ആവശ്യമുള്ളവര്‍ 9495148480, 9400523425, 9142417621 എന്നീ നമ്പറുകളില്‍ വിളിക്കണം.
വ്യാജ സന്ദേശങ്ങള്‍ ഉണ്ടാക്കുന്ന ആശയക്കുഴപ്പം കൂടിയാകുമ്പോള്‍ കൊറോണക്കാലം കഴിഞ്ഞാലും മനോവ്യഥ മാറത്ത സാഹചര്യം ഉണ്ടായേക്കാമെന്ന് ഡോ. പ്രിയ പറഞ്ഞു. കൊറോണയെ അകറ്റാന്‍ മുന്‍കരുതലുകള്‍ക്കൊപ്പം രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്തണം. ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷി അയാളുടെ മാനസികവും ശാരീരികവുമായ അവസ്ഥകളെ ആശ്രയിച്ചിരിക്കുന്നു. കൊറോണ വ്യാപകമായതോടെ ജനങ്ങളുടെ ആകുലതകളും വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭരതീയ ചികിത്സാവകുപ്പ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതെന്നും ഡോ. പ്രിയ അറിയിച്ചു.
Keywords: Thiruvananthapuram, News, Kerala, Phone call, COVID19, Help desk, Coronavirus, Doctor, Hello my dear doctor; help desk

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.