Explosion Sound | കോഴിക്കോട് കല്ലാനോട് മേഖലയില്‍ ഉഗ്ര സ്‌ഫോടന ശബ്ദം; ജനം ഭീതിയില്‍; വീടുകളില്‍ നിന്നും മാറ്റി താമസിപ്പിക്കുന്നു
Updated: Jun 28, 2024, 12:43 IST

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി
കോഴിക്കോട്: (KVARTHA) കല്ലാനോട് ഇല്ലിപ്പിലായി മേഖലയില്‍ ഉഗ്ര സ്‌ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായതില്‍ ഏഴാം വാര്‍ഡിലെ ഇല്ലിപ്പിലായി എന്‍ആര്‍ഇപി പൂത്തോട്ട് ഭാഗത്ത് വ്യാഴാഴ്ച രാത്രി 10.30നാണ് സംഭവം. വലിയ സ്‌ഫോടന ശബ്ദം കേട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണ്. കല്ലാനോട് പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ പൂത്തോട്ട് താഴെ തോടിനോട് ചേര്‍ന്ന മേഖലയില്‍ വീടുകളിലെ ആളുകളെ മാറ്റി താമസിപ്പിക്കുകയാണ്. മുന്‍പ് മലയിടിച്ചിലില്‍ ഭൂമിക്ക് വിള്ളല്‍ സംഭവിച്ച മേഖലയാണിതെന്ന് പ്രദേശവാസികള്‍ പറയുന്നു. ജനപ്രതിനിധികള്‍ അടക്കം സംഭവസ്ഥലത്തെത്തി പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.