ഒളിക്യാമറ വിവാദം വീണ്ടും ചൂടുപിടിക്കുന്നു; വിഎസ് പക്ഷത്തിനെതിരെ കോട്ടമുറിക്കല്‍
Jun 17, 2012, 11:50 IST
കൊച്ചി: ഒളിക്യാമറ വിവാദം വീണ്ടും ചൂടുപിടിക്കുന്നു. വിഎസിന്റെ വിശ്വസ്തരായ എസ് ശര്‍മ്മയും കെ ചന്ദ്രന്‍പിള്ളയുമാണ് തന്നെ വിവാദത്തില്‍ കുടുക്കിയതെന്ന ഗോപി കോട്ടമുറിക്കലിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് വിഷയം വീണ്ടും സജീവമാകുന്നത്.
ഗോപി കോട്ടമുറിക്കലിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാനുള്ളത് പാര്‍ട്ടി ഘടകത്തില്‍ വ്യക്തമാക്കുമെന്ന് ശര്‍മയും വെളിപ്പെടുത്തലിനെക്കുറിച്ച് അറിയില്ലെന്ന് കെ ചന്ദ്രന്‍പിള്ളയും പ്രതികരിച്ചു. താനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന അഭിഭാഷകയില്‍ നിന്ന് പരാതി എഴുതി വാങ്ങാന്‍ ശ്രമമുണ്ടായി.
അന്വേഷണ കമ്മീഷന്‍ അംഗമാകുന്നതിനു മുമ്പ് എംസി ജോസഫൈന്‍ അഭിഭാഷകയെ കണ്ടത് സംശയകരമാണെന്നുമാണ് കോട്ടമുറിക്കലിന്റെ വാദം. നെടുമ്പാശ്ശേരിയില്‍ സ്വകാര്യ ആവശ്യത്തിനായി 150 ഏക്കര്‍ നിലം നികത്താന്‍ എസ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ശ്രമമുണ്ടായി. ഇതിനെ എതിര്‍ത്തതാണ് ശത്രുതയ്ക്ക് കാരണമായി.
എന്നാല്‍ ഇത്തരമൊരു ഭൂമി നികത്തല്‍ ഉണ്ടായിട്ടില്ലെന്നും മറ്റു കാര്യങ്ങള്‍ പാര്‍ട്ടി ഘടകത്തില്‍ പറയുമെന്നും എസ് ശര്‍മ്മ പ്രതികരിച്ചു.
English Summery
Heat arguments on secret camera controversy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.