ന്യൂമാഹിയിലെ ആരോഗ്യ പ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമം: സഹപ്രവര്‍ത്തകനടക്കം നാലുപേര്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 02.06.2020) ന്യൂമാഹിയില്‍ ആരോഗ്യപ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടറടക്കം നാലുപേരാണ് പിടിയിലായത്. ക്വാറന്റൈന്‍ ലംഘിച്ചെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചതിനാണ് കേസ്. വ്യാജ പ്രചാരണത്തില്‍ മനംനൊന്താണ് ന്യൂമാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യാശ്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

രക്തസമര്‍ദത്തിനുള്ള 20 ഗുളികകള്‍ ഒരുമിച്ച് കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബംഗളൂരുവില്‍ നിന്ന് ഈ മാസം 19ന് വന്ന സഹോദരി സമ്പര്‍ക്കം പുലര്‍ത്തിയവരുമായി ആരോഗ്യ പ്രവര്‍ത്തക അടുത്ത് ഇടപഴകിയെന്നും ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ്-ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇവര്‍ക്ക് സമ്പര്‍ക്കമില്ലെന്നും ക്വാറന്റൈന്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും ന്യൂമാഹി പഞ്ചായത്ത് വിശദീകരിച്ചിരുന്നു.

ന്യൂമാഹിയിലെ ആരോഗ്യ പ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമം: സഹപ്രവര്‍ത്തകനടക്കം നാലുപേര്‍ അറസ്റ്റില്‍

കോണ്‍ഗ്രസും ബിജെപിയും സമരം തുടങ്ങിയതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി രക്തസമര്‍ദം കുറയാനുള്ള ഗുളികകള്‍ അമിതമായി കഴിച്ച് ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. കൊവിഡ് തുടങ്ങിയത് മുതല്‍ ലീവ് പോലുമെടുക്കാതെ ജോലി ചെയ്ത തനിക്കെതിരെ സഹപ്രവര്‍ത്തകന്‍ അപവാദ പ്രചാരണം നടത്തിയെന്ന് വാട്സാപ്പില്‍ കുറിച്ചായിരുന്നു ആത്മഹത്യാ ശ്രമം.

Keywords:  Kerala, News, Suicide Attempt, Arrest, Case, Police, Health workers suicide attempt; Four arrested
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia