Inquiry | പ്രശാന്തിൽ നിന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു; മറുപടിയായി ലഭിച്ചത് വിചിത്രമായ ന്യായവാദങ്ങൾ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചത് ടിവി പ്രശാന്ത്.
● അനുമതി തേടിയത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്ന് മൊഴി.
● അന്വേഷണ റിപ്പോർട്ട് ഉടൻ ആരോഗ്യമന്ത്രിക്ക് കൈമാറും.
തളിപ്പറമ്പ്: (KVARTHA) മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്ത് ആരോഗ്യവകുപ്പിന്റെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. അന്വേഷണ റിപ്പോർട്ട് ഉടൻ ആരോഗ്യമന്ത്രിക്ക് കൈമാറും.
അഡീഷണൽ ചീഫ് സെക്രട്ടറിയും മെഡിക്കൽ വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടറും അടങ്ങുന്ന സംഘം ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിയത്. അന്വേഷണസംഘം മൂന്നു മണിക്കൂറോളം എടുത്താണ് പ്രശാന്തനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.

എന്നാൽ പെട്രോൾ പമ്പ് തുടങ്ങാനുള്ള അനുമതി തേടിയത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പ്രശാന്ത് മൊഴി നൽകിയത്. വിചിത്രമായ ന്യായീകരണങ്ങളാണ് മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പ്രശാന്ത് നിരത്തിയതെന്നാണ് വിവരം.
#NaveenBabuCase #KeralaNews #Corruption #Investigation #JusticeForNaveen