കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സംസ്ഥാന സര്‍കാര്‍ ഉത്തരവിന് ഹൈകോടതി സ്റ്റേ
Dec 15, 2021, 13:18 IST
കൊച്ചി: (www.kvartha.com 15.12.2021) കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സര്‍കാരിന്റെ ഉത്തരവിന് ഹൈകോടതി സ്റ്റേ. കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടനയുടെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍കാരെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. ഇതനുസരിച്ച് വിലനിര്‍ണയം നടത്താന്‍ സംസ്ഥാന സര്‍കാരിന് അധികാരമില്ലന്നും നിലപാടെടുത്തു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സംസ്ഥാന സര്‍കാര്‍ ഉത്തരവ് സ്റ്റേ ചെയ്തു. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുപ്പി വെള്ളത്തിന്റെ വിലനിര്‍ണയത്തിന് അവലംബിക്കേണ്ട നടപടികള്‍ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തരവോടെ സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെളളത്തിന്റെ വില ഉയര്‍ത്താന്‍ ഉല്‍പാദകര്‍ക്ക് കഴിയും.
2018 മെയ് 10 നാണ് സര്‍കാര്‍ കുപ്പിവെള്ളത്തിന്റെ വില കുറച്ചത്. കൂടാതെ കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പെടുത്തിയും ഉത്തരവിറക്കിയിരുന്നു. തുടര്‍ന്നാണ് കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചത്. വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പ് മറികടന്നാണ് കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപയാക്കി സംസ്ഥാന സര്‍കാര്‍ കഴിഞ്ഞവര്‍ഷം നിശ്ചയിച്ചത്.
Keywords: Kochi, News, Kerala, Water, Drinking Water, High Court, Court, Central Government, Government, HC stays Kerala Government's price regularisation for drinking water
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.