ഹൈക്കോടതി വിധി കുഞ്ഞാലിക്കുട്ടിക്കും ഉമ്മൻ ചാണ്ടിക്കും നടുവിന് കിട്ടിയ പ്രഹരം: വിഎസ്

 


ഹൈക്കോടതി വിധി കുഞ്ഞാലിക്കുട്ടിക്കും ഉമ്മൻ ചാണ്ടിക്കും നടുവിന് കിട്ടിയ പ്രഹരം: വിഎസ്
കൊച്ചി: ഭൂമിദാനക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി കുഞ്ഞാലിക്കുട്ടിക്കും ഉമ്മൻ ചാണ്ടിക്കും നടുവിന് കിട്ടിയ പ്രഹരമാണെന്ന് വിഎസ്. നീതിയുടെയും സത്യത്തിന്റെയും വിജയമാണ് കോടതി വിധിയിലൂടെ ഉണ്ടായത്. തന്നെ പ്രതിപക്ഷ സ്ഥാനത്തു നിന്നും നീക്കി മറ്റു ചിലരെ നിയമിക്കാന്‍ ഗൂഢനീക്കം നടന്നിട്ടുണ്ട്. തനിക്കെതിരേ പ്രവര്‍ത്തിച്ചവരെ മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ച് കണ്ടെത്തണമെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഹൈക്കോടതി വിധി പുറത്തുവന്നയുടനെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഎസ്.

അതേസമയം വിധിയുടെ പൂർണരൂപം പുറത്തുവന്ന ശേഷം പ്രതികരിക്കാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Keywords: Kerala, Kunjalikutty, Umman Chandi, CM, Minister, VS Achuthanandan, HC, Order, Cancelled, Land issue,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia