ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വിയെക്കുറിച്ച് പരിശോധിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുസര്‍ക്കാരിന്റെ കാലത്ത് ജനങ്ങള്‍ക്ക് പരമാവധി നേട്ടമുണ്ടാക്കുന്ന പല നടപടികളും കൈക്കൊണ്ടിരുന്നു. എന്നാല്‍ ഇത് മനസിലാക്കിയുളള ഒരു വിധിയെഴുത്ത് ഉണ്ടായില്ല. ഉത്സാഹക്കുറവുകൊണ്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ തോല്‍വിക്ക് ഇടയാക്കിയതെന്ന് പരിശോധിക്കണമെന്നും വി.എസ് പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നാലു ജില്ലകളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള ബാധ്യത പാര്‍ട്ടിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Keywords: V.S Achuthanandan, CPM, Thiruvananthapuram, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.