SWISS-TOWER 24/07/2023

Project Launched | ചാവക്കാട് നഗരസഭയിലെ അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും ഇനിമുതല്‍ സ്മാര്‍ടാകും; ഹരിതമിത്രം സ്മാര്‍ട് ഗാര്‍ബേജ് ആപ് പദ്ധതിക്ക് തുടക്കമായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com) ചാവക്കാട് നഗരസഭയിലെ അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും ഇനിമുതല്‍ സ്മാര്‍ട്ടാകും. ഇതിന്റെ ഭാഗമായി ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് അപ്ലിക്കേഷന്‍ നഗരസഭ പ്രാവര്‍ത്തികമാക്കി. സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണുമായി സഹകരിച്ചാണ് നഗരസഭ 10 ലക്ഷം അടങ്കല്‍ തുകയുള്ള ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് അപ്ലിക്കേഷന്‍ നടപ്പിലാക്കുന്നത്.
Aster mims 04/11/2022

ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, അവയുടെ ഭൗതിക സാമ്പത്തിക പുരോഗതി, പൊതുജനങ്ങള്‍ക്കുളള പരാതി, പരിഹാര സെല്‍ തുടങ്ങിയ അടിസ്ഥാന ഘടകങ്ങള്‍ ഉള്‍പ്പെടുത്തി മാലിന്യ സംസ്‌ക്കരണ മേഖലയിലെ അജൈവ മാലിന്യ ശേഖരണവും സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നദിനാണ് ഹരിതമിത്രം ആപ്പ്.

Project Launched | ചാവക്കാട് നഗരസഭയിലെ അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും ഇനിമുതല്‍ സ്മാര്‍ടാകും; ഹരിതമിത്രം സ്മാര്‍ട് ഗാര്‍ബേജ് ആപ് പദ്ധതിക്ക് തുടക്കമായി

മാലിന്യങ്ങള്‍ ശേഖരിക്കുന്ന സ്ഥലങ്ങളില്‍ ക്യൂ ആര്‍ കോഡ് പതിപ്പിച്ച് മാലിന്യ ശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഈ പദ്ധതിയിലൂടെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കഴിയും. കൂടാതെ മാലിന്യശേഖരത്തിന്റെ അളവ്, ശേഖരിച്ച ദിവസം, അടച്ച തുക എന്നിവ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കും നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ഇതിലൂടെ അറിയാനാകും.

Project Launched | ചാവക്കാട് നഗരസഭയിലെ അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും ഇനിമുതല്‍ സ്മാര്‍ടാകും; ഹരിതമിത്രം സ്മാര്‍ട് ഗാര്‍ബേജ് ആപ് പദ്ധതിക്ക് തുടക്കമായി

മുതുവട്ടൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് നിര്‍വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കെ ബി വിശ്വനാഥന്‍, കൗണ്‍സില്‍ അംഗങ്ങളായ രഞ്ജിത്ത്കുമാര്‍, അക്ബര്‍ കൊനോത്ത്, കെ വി ഷാനവാസ്, മഞ്ജു സുഷില്‍, ബേബി ഫ്രാന്‍സിസ്, ഫൈസല്‍, ഹരിത കര്‍മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി തസ്ലീന, ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Thrissur, News, Kerala, Application, Project, Launched, Municipality, Haritamitram Smart Garbage App Project launched at Chavakkad Municipality. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia