ഹരിദത്തിന്റെ ആത്മഹത്യ: സിബിഐക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്

 


ഹരിദത്തിന്റെ ആത്മഹത്യ: സിബിഐക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: വിവാദമായ സമ്പത്ത് കസ്റ്റഡി മരണക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഹരിദത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിബിഐക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്. ഹൈക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. പുത്തൂർ ഷീല വധക്കേസിലെ പ്രതി സമ്പത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത് ഹരിദത്താണ്.

ഹരിദത്തിനൊപ്പം ജോലി ചെയ്ത സിബിഐ ഇന്‍സ്‌പെക്ടര്‍മാരായ ഉണ്ണിക്കൃഷണന്‍നായര്‍, രാജന്‍ എന്നിവര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. സിബിഐ ഇന്‍സ്‌പെക്ടര്‍മാര്‍ നിയമവിരുദ്ധ നടപടികള്‍ സ്വീകരിച്ചുണ്ട്. ഇവര്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചുണ്ട്. ഉണ്ണിക്കൃഷ്ണന്‍, രാജന്‍ എന്നിവരുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ക്രൈംബ്രാഞ്ച് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ഹരഹിദത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ നായരെ കൊല്‍ക്കത്തയിലേക്കും രാജനെ ഗുവാഹത്തിയിലേക്കും സ്ഥലം മാറ്റിയിരുന്നു.ഹരിജദത്തിനൊപ്പം തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. സമ്പത്ത് കേസ് ഇരുവരും ഹരിദത്തിനൊപ്പമാണ് അന്വേഷിച്ചിരുന്നത്. 2012 മാര്‍ച്ച 15നാണ് ഹരിദത്ത് നായരമ്പലത്തുള്ള വീട്ടില്‍ ആത്മഹത്യ ചെയ്തത്. തന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാര്‍ രാജനും ഉണ്ണികൃഷ്ണനുമാണെന്ന് ആത്മഹത്യാ കുറിപ്പില്‍ ഹരിദത്ത് എഴുതിയിരുന്നു.

Keywords: Kerala, Haridath, Case, Suicide, Sampath custodial murder case, Investigating Officer, CBI, Crime Branch, High Court, Unnikrishnan Nair, Rajan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia