SWISS-TOWER 24/07/2023

അന്യായമായ നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യം; വസ്ത്ര വ്യാപാരികളുടെ ജി എസ് ടി ഓഫീസ് ധര്‍ണ 28ന്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.12.2021) സംസ്ഥാനത്തെ വസ്ത്ര വ്യാപാരികളുടെ സംഘടനയായ കെടിജിഎയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ജി എസ് ടി കമീഷനര്‍ ഓഫീസിന് മുന്നില്‍ ഡിസംബര്‍ 28ന് ധര്‍ണ സംഘടിപ്പിക്കും. തുണിത്തരങ്ങള്‍ക്ക് ഇരട്ടിയിലധികം നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഡിസംബര്‍ 28ന് രാവിലെ 11 മണിക്ക് ധര്‍ണ സംഘടിപ്പിക്കുന്നത്. 
Aster mims 04/11/2022

ഉപരോധ സമരത്തില്‍ സംസ്ഥാനത്തെ വസ്ത്ര വ്യാപാര സംഘടനയില്‍ അംഗങ്ങള്‍ പങ്കാളികളാകും. 2022  ജനുവരി ഒന്ന് മുതല്‍ എല്ലാത്തരം തുണിത്തരങ്ങള്‍ക്കും നിലവിലുള്ളതിന്റെ ഇരട്ടിയിലധികം നികുതിയാണ് സര്‍കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് വളരെ വലിയ തോതിലുള്ള വില വര്‍ധനവിന് കാരണമാകും. തുടര്‍ചയായ പ്രകൃതി ദുരന്തങ്ങളും, കോവിഡും കാരണമായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വസ്ത്രവ്യാപാര മേഖലയുടെ തകര്‍ച പൂര്‍ണമാക്കുന്ന ഈ അന്യായമായ നികുതി വര്‍ധനവ് പിന്‍വലിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. 

അന്യായമായ നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യം; വസ്ത്ര വ്യാപാരികളുടെ ജി എസ് ടി ഓഫീസ് ധര്‍ണ 28ന്

സ്പെന്‍സര്‍ ജങ്ഷനില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച് ജിഎസ്ടി ഭവന് മുന്നില്‍ സമാപിക്കും. വിവിധ രാഷ്ട്രീയ വ്യാപാര സംഘടനാ നേതാക്കള്‍ പങ്കെടുക്കും. കെടിജിഎ ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ പൂജ, ജനറല്‍ സെക്രടറി ശാകിര്‍ ഫിസ, ട്രെഷറര്‍ ശാനി മനാഫ്, വൈസ് പ്രസിഡന്റ് അര്‍ശാദ് കോക്ടെയില്‍, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രടറി യഹിയഖാന്‍ റോജ, മറ്റു കെടിജിഎ ജില്ലാ-മേഖലാ നേതാക്കള്‍ നേതൃത്വം നല്‍കും.

Keywords:  Thiruvananthapuram, News, Kerala, GST, Dharna, Tax&Savings, GST office dharna of garment traders on 28th
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia