അറസ്റ്റ് പക്ഷപാതപരമെന്ന്‌ വിഎസ്; ഒരോന്നിനും അതിന്റേതായ സമയമുണ്ടെന്ന്‌ തിരുവഞ്ചൂര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അറസ്റ്റ് പക്ഷപാതപരമെന്ന്‌ വിഎസ്; ഒരോന്നിനും അതിന്റേതായ സമയമുണ്ടെന്ന്‌ തിരുവഞ്ചൂര്‍
കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ അറസ്റ്റ് ചെയ്ത പോലീസ് നടപടി പക്ഷപാതപരമെന്ന്‌ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. നീതിപൂര്‍വമല്ലാത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.

ഇപി ജയരാജന്‍ വധശ്രമത്തിലും നാല്‍പാടി വാസുവിന്റെ കൊലപാതകത്തിലും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപിക്കെതിരെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നടത്തിയ വെളിപ്പെടുത്തലിലെ അന്വേഷണം എങ്ങുമെത്തുന്നില്ല. മലപ്പുറത്തെ ഇരട്ടക്കൊലപാതകക്കേസില്‍ പി.കെ ബഷീര്‍ എംഎല്‍എയ്‌ക്കെതിരെ നടപടിയുണ്ടാകാത്തതും പക്ഷപാതത്തിനുദാഹരണമാണെന്നും വിഎസ് ആരോപിച്ചു. 

എന്നാല്‍ അറസ്റ്റ് പക്ഷപാതപരമെല്ലെന്നും ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് ഷുക്കൂര്‍ വധക്കേസാണെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. അരീക്കോട് ഇരട്ടക്കൊലപാതകേസ്, സുധാകരനെതിരായ വെളിപ്പെടുത്തല്‍ തുടങ്ങിയ കേസുകള്‍ പിന്നീടുണ്ടായതാണ്‌. ഓരോന്നിനും അതിന്റേതായ സമയമുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

English Summery
Govt act in discrimination on same cases: VS
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia