Incident | പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവര്‍ണറുടെ വസ്ത്രത്തിന് തീപിടിച്ചു
● ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലാണ് സംഭവം.
● പുഷ്പാര്‍ച്ചന നടത്തുന്നതിനിടെ നിലവിളക്കില്‍ നിന്ന് തീ പടര്‍ന്നു.
● ഗവര്‍ണര്‍ക്ക് മറ്റ് പരുക്കുകളൊന്നുമില്ല.
പാലക്കാട്: (KVARTHA) ശബരി ആശ്രമത്തിലെ (Sabari Ashram) ചടങ്ങിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ (Arif Muhammad Khan) ഷാളിന് തീപിടിച്ചു. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ഗവര്‍ണര്‍ എത്തിയപ്പോഴാണ് സംഭവം.
നിലവിളക്കില്‍ നിന്നുമാണ് തീ പടര്‍ന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനെത്തി തീയണച്ചതിനാല്‍ അപകടം ഒഴിവായി. ഗവര്‍ണര്‍ക്ക് മറ്റ് പരിക്കുകളൊന്നുമില്ല. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഷാളില്‍ തീ പടര്‍ന്ന കാര്യം ഗവര്‍ണര്‍ അറിയുന്നുണ്ടായിരുന്നില്ല എന്ന കാര്യം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
ആശ്രമത്തിന്റെ അടുത്തുള്ള സ്ഥലത്ത് ഗാന്ധിജിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനിടെയാണ് സമീപത്ത് കത്തിച്ചുവെച്ച നിലവിളക്കില്‍ നിന്ന് കഴുത്തിലെ ഷാളിലേക്ക് തീ പടര്‍ന്നത്. ഉടന്‍ തന്നെ ഇക്കാര്യം സംഘാടകരുടെ ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് ഗവര്‍ണര്‍ തന്നെ ഷാളൂരി മാറ്റുകയും ചെയ്തു.
#Kerala #Governor #SabariAshram #fireincident #safetyfirst #accident