ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേര്‍ന്നതല്ല: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്
Dec 24, 2020, 16:19 IST
തിരുവനന്തപുരം: (www.kvartha.com 02.12.2020) ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേര്‍ന്നതല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് വ്യക്തമാക്കി. ഓരോ വിഷയത്തെക്കുറിച്ചും ചര്‍ച്ച നടക്കേണ്ടത് സഭയിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ശനിയാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. ഡിസംബര്‍ 31ന് സഭ ചേരാനാണ് നീക്കം.
കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യും. വീണ്ടും ഗവര്‍ണറുടെ അനുമതി തേടും. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തിന് നേരത്തെ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. കാര്‍ഷിക നിയമ ഭേദഗതി പാസാക്കാന്‍ എന്തിനാണ് അടിയന്തിര സമ്മേളനം ചേരുന്നതെന്നും ജനുവരി എട്ടിന് ചേരുന്ന സമ്മേളനത്തില്‍ പ്രമേയം പാസാക്കിയാല്‍ മതിയെന്നുമായിരുന്നു ഗവര്‍ണറുടെ മറുപടി.
Keywords: Thiruvananthapuram, News, Kerala, Politics, speaker, Governor, Governor's action is not in line with the content of democracy: Speaker P Sreeramakrishnan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.