പി.കെ ബഷീര്‍ എം.എല്‍.എക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍
Jun 16, 2012, 23:59 IST
തിരുവനന്തപുരം: വിവാദപ്രസംഗം നടത്തിയ എം.എല്‍.എ പികെ ബഷീറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് അരീക്കോട് ഇരട്ടക്കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഏറനാട് എംഎല്‍എ പി കെ ബഷീറിനെതിരായ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്.
ബഷീറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയിരുന്നു. പരാതിയില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ഈ നിവേദനത്തിന് നല്‍കിയ മറുപടിയില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
അരീക്കോട് ഇരട്ടക്കൊല കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി കെ ബഷീറിനെ നിയമസഭയില്‍ നിന്ന് പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മൂന്ന് ദിവസം പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചിരുന്നു. ക്രിമിനലിനെ വെച്ചുകൊണ്ട് സഭാനടപടികളുമായി സഹകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് സഭയില്‍ വ്യക്തമാക്കിയിരുന്നു.
ജൂണ്‍ പത്തിനാണ് അത്തീഖ് റഹ്മാന്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളായ സഹോദരങ്ങളെ മലപ്പുറത്ത് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലനടക്കുന്നതിനുമുന്‍പ് പി.കെ ബഷീര്‍ കൊലയ്ക്ക് ആഹ്വാനം നല്‍കി പ്രസംഗിച്ചതാണ് വിവാദമായത്.
English Summery
Governor ordered to take step against TP Basheer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.