SWISS-TOWER 24/07/2023

Criticism | വീണ്ടും പോര്? മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ല, തന്നെ ഇരുട്ടില്‍ നിര്‍ത്തുന്നു; രാഷ്ട്രപതിയെ അറിയിക്കേണ്ടത് തന്റെ ചുമതല; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

 
Governor Arif Mohammad Khan criticizes CM Pinarayi Vijayan again
Governor Arif Mohammad Khan criticizes CM Pinarayi Vijayan again

Photo Credit: Facebook / Arif Mohammed Khan

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സ്വര്‍ണക്കടത്ത് വിഷയത്തില്‍ കസ്റ്റംസിന്റെ ഭാഗത്തു വീഴ്ചയുണ്ടെങ്കില്‍ അക്കാര്യവും അറിയിച്ചില്ല
● മുഖ്യമന്ത്രി മറുപടി നല്‍കാതിരിക്കുമ്പോള്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടുന്നതില്‍ എന്താണ് കുഴപ്പം
● 'രാജ് ഭവനിലെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കോംപ്ലസ്'

തിരുവനന്തപുരം: (KVARTHA) ചെറിയ ഇടവേളയ്ക്ക് ശേഷം സര്‍ക്കാരിനെതിരെ പോരുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹം ആഞ്ഞടിക്കുന്ന കാഴ്ചയാണ് കണ്ടത്. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന് ആവര്‍ത്തിച്ച ഗവര്‍ണര്‍ രാജ്യത്തിന് എതിരായ കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചില്ലെന്നും തന്നെ ഇരുട്ടില്‍ നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ആരോപിച്ചു.

Aster mims 04/11/2022

ഇക്കാര്യം രാഷ്ട്രപതിയെ അറിയിക്കേണ്ടത് തന്റെ ചുമതലയാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കാതിരിക്കുമ്പോള്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടുന്നതില്‍ എന്താണു കുഴപ്പമെന്നും ഗവര്‍ണര്‍ ചോദിച്ചു. വ്യാപകമായ സ്വര്‍ണക്കടത്ത് കേരളത്തിനെതിരായത് മാത്രമല്ല രാജ്യത്തിനെതിരായ കുറ്റകൃത്യം കൂടിയാണ്. അക്കാര്യം മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ അത് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ് എന്റെ ചുമതല. ഇതുസംബന്ധിച്ച് എന്നെ പൂര്‍ണമായി ഇരുട്ടില്‍ നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് എന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കടത്ത് തടയേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ഇക്കാര്യം എന്തുകൊണ്ടാണ് എന്നോടു പങ്കുവയ്ക്കാതിരുന്നത് എന്നും ഗവര്‍ണര്‍ ചോദിച്ചു. കസ്റ്റംസിന്റെ ഭാഗത്തു വീഴ്ചയുണ്ടെങ്കില്‍ അക്കാര്യം എന്നെ അറിയിക്കേണ്ടതല്ലേ. സെപ്റ്റംബര്‍ 21ന് മുഖ്യമന്ത്രി ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്നാണ് ഞാന്‍ കത്തെഴുതിയത്. ഒക്ടോബര്‍ എട്ടിനാണ് മറുപടി നല്‍കിയത്. രാജ്യത്തിനെതിരായ കുറ്റകൃത്യം നടക്കുമ്പോള്‍ അത് ഗവര്‍ണറെ അറിയിക്കേണ്ടേ. ഇത് സാധാരണ ഭരണപരമായ കാര്യമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

'ദ് ഹിന്ദു' പത്രത്തിലെ വിവാദ അഭിമുഖത്തിന്റെ കാര്യത്തിലും മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ അഭിമുഖത്തിനായി പിആര്‍ ഏജന്‍സി സമീപിച്ചതാണെന്നും അഭിമുഖ സമയത്ത് പിആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികള്‍ ഒപ്പമുണ്ടായിരുന്നുവെന്നുമാണ് പത്രം പറയുന്നത്. എന്നാല്‍ ഒരു പിആര്‍ ഏജന്‍സിയെയും വച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. അങ്ങനെയെങ്കില്‍ എന്തു നടപടിയാണ് പത്രത്തിനെതിരെ എടുത്തത് എന്നും ഗവര്‍ണര്‍ ചോദിച്ചു. ഹിന്ദു പറഞ്ഞത് എന്തുകൊണ്ടാണ് നിഷേധിക്കാതിരുന്നത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് വിശ്വാസ്യത ഇല്ല എന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

ഒരു ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്പിക്കാന്‍ ചീഫ് സെക്രട്ടറി രാജ് ഭവനില്‍ വന്നിരുന്നു. മുഖ്യമന്ത്രി അക്കാര്യം അറിയിച്ചിരുന്നില്ല. എന്നാല്‍ രാജ്യത്തിനെതിരായ കുറ്റകൃത്യം സംബന്ധിച്ച് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ അയയ്ക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. സര്‍ക്കാരിന്റെ ആവശ്യത്തിനായി രാജ് ഭവനിലെത്തിയവര്‍ക്ക് ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്പോള്‍ വരാന്‍ 'കോംപ്ലക്‌സാ'ണെന്നും ഗവര്‍ണര്‍ പറഞ്ഞു.

#GovernorVsCM, #PoliticalClash, #KeralaPolitics, #GoldSmuggling, #TrustIssues, #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia