Salary | സര്‍കാരിന്റെ സാമ്പത്തിക പ്രതിസന്ധി: മാസങ്ങളോളം ശമ്പളം കിട്ടാതെ ഹാന്‍വീവ് ജീവനക്കാര്‍ പ്രതിസന്ധിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സര്‍കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഹാന്‍വീവ് ജീവനക്കാരുടെ കഞ്ഞികുടിമുട്ടിക്കുന്നു. തുടര്‍ചയായ മാസങ്ങളില്‍ ശമ്പളം മുടങ്ങിയതോടെ കേരള സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്‍ ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ് കഴിയുന്നത്. സര്‍കാരില്‍ നിന്ന് ലഭിക്കാനുള്ള ഫന്‍ഡ് ലഭിക്കുന്നതോടെ ശമ്പളം നല്‍കുമെന്നുള്ള മുടന്തന്‍ ന്യായം മാത്രമാണ് മാനേജ്മെന്റ് ഇപ്പോള്‍ പറയുന്നത്. 
Aster mims 04/11/2022

മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചെയര്‍മാന്‍ നല്‍കിയ ഉറപ്പുകള്‍ ഒക്കെ പൊള്ളയാണെന്ന് ജീവനക്കാര്‍ക്ക്  ആരോപിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മുന്‍കൂട്ടി കണ്ടു മറ്റു മാര്‍ഗങ്ങള്‍ തേടാതെ അലംഭാവത്തോടെയും അശാസ്ത്രീയതയോടെയും പ്രവര്‍ത്തിക്കുന്ന മാനേജ്മെന്റിന്റെ പരാജയമാണ്  കെഎസ്ആര്‍ടിസിയിലേപ്പോലെ ഹാന്‍വീവിലും സംഭവിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. അധ്യയന വര്‍ഷം ആരംഭിക്കുന്ന സമയത്ത് പോലും ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട മാനേജ്മെന്റ് ശമ്പളം എപ്പോള്‍ വിതരണം ചെയ്യുമെന്ന് ഇനിയും ഒരു ഉറപ്പും നല്‍കിയിട്ടില്ല. 

Salary | സര്‍കാരിന്റെ സാമ്പത്തിക പ്രതിസന്ധി: മാസങ്ങളോളം ശമ്പളം കിട്ടാതെ ഹാന്‍വീവ് ജീവനക്കാര്‍ പ്രതിസന്ധിയില്‍

ഭരണകക്ഷി ഉള്‍പെടെയുള്ള ട്രേഡ് യൂണിയനുകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും പരിഹാരം ലഭിക്കാത്തതിനാല്‍ ജീവനക്കാര്‍ തന്നെ ചെയര്‍മാനു നേരിട്ട് നിവേദനം നല്‍കി കാത്തിരിക്കുന്ന അവസ്ഥയാണ്. 2004ലെ റിവിഷന്‍ പ്രകാരമാണ് നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നത് കൈത്തറിത്തൊഴിലാളികള്‍ക്ക് 2017ല്‍ കൂലി വര്‍ധനവ് നടപ്പാക്കിയെങ്കിലും ജീവനക്കാര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. 

അനുവദിച്ച ലീവ് സറണ്ടര്‍ തുക വരെ വര്‍ഷങ്ങളായി തടഞ്ഞു വച്ചിരിക്കുകയാണ്. കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ സ്‌കൂള്‍ യൂണിഫോം പദ്ധതി സ്ഥാപനത്തെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുകയും ആഭ്യന്തര ഉല്‍പാദന  വിപണന മേഖല തിരിച്ചു കയറാന്‍ ആവാത്ത വിധം തകര്‍ച്ചയിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുകയാണ്.  വിപണന കേന്ദ്രങ്ങള്‍ മിക്കതും അടഞ്ഞുകിടക്കുന്നതോടെ വിപണിയില്‍ നിന്നുളള വരുമാനവും നാമമാത്രമായിരിക്കുകയാണ്.

Keywords: Kannur, News, Kerala, Government, Financial crisis, Hanveev employees, Salary, Government's financial crisis: Hanveev employees in crisis without salary for months.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia