പാമ്പു പിടുത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം; ഉത്തരവ് ഉടന്‍
Jun 16, 2020, 17:19 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 16.06.2020) പാമ്പു പിടുത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും. ലൈസന്‍സില്ലാതെ പാമ്പു പിടിച്ചാല്‍ മൂന്ന് വര്‍ഷം വരെ ശിക്ഷ കിട്ടുന്ന തരത്തില്‍ നിയമം പരിഷ്‌ക്കരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അശാസ്ത്രീയമായി പാമ്പ് പിടിച്ച് അപകടത്തില്‍പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തെ തുടര്‍ന്നാണ് വനം വകുപ്പിന്റെ നടപടി. കഴിഞ്ഞ ദിവസം നാവായിക്കുളത്ത് പാമ്പു പിടുത്തക്കാരനായ സക്കീര്‍ ഹുസൈന്‍ പാമ്പു പിടുത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റു മരിച്ചിരുന്നു.
Keywords: Thiruvananthapuram, News, Kerala, Snake, Government, Government to issue licence for snake catchers
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

