തടയണ നിര്‍മിച്ച് ജല സ്രോതസ്സ് സംരക്ഷിക്കും: മന്ത്രി പി. ജെ. ജോസഫ്

 


തൊടുപുഴ: (www.kvartha.com 05/02/2015) തടയണ നിര്‍മ്മിച്ച് കുടിവെള്ള സ്രോതസ്സ് സംരക്ഷിക്കുമെന്ന് ജല വിഭവ മന്ത്രി പി. ജെ. ജോസഫ് പറഞ്ഞു. ആലക്കോട്, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, കോടിക്കുളം പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര ശുദ്ധജല വിതരണ പദ്ധതി ആലക്കോട് ടൗണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും എല്ലാ സമയത്തും ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കുന്നതിനുളള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍.

തടയണ നിര്‍മിച്ച് ജല സ്രോതസ്സ് സംരക്ഷിക്കും: മന്ത്രി പി. ജെ. ജോസഫ്അതിനായി 1247 പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 250 എണ്ണത്തിന്റെ പണി പുരോഗമിക്കുകയാണ്. നിലവിലുള്ള പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പദ്ധതിച്ചെലവ് ഏറുമെങ്കിലും കുടിവെള്ളം തടസ്സപ്പെടാതിരിക്കുന്നതിനും തുടരെത്തുടരെ റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കുന്നതിനും ഉയര്‍ന്ന ഗുണനിലവാരമുള്ള പൈപ്പുകള്‍ മാത്രമേ ഭാവിയില്‍ വാട്ടര്‍ അതോറിട്ടി ഉപയോഗിക്കുകയുള്ളൂവെും മന്ത്രി പറഞ്ഞു.

ജോയ്‌സ് ജോര്‍ജ് എം.പി. അദ്ധ്യക്ഷത വഹിച്ചു. ജല അതോറിറ്റി മാനേജിങ് ഡയറക്‌റുടെ ചുമതല വഹിക്കുന്ന റ്റി. സി. സുബ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം.പി മാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, പി. റ്റി. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. റ്റി. തോമസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. അലക്‌സ് കോഴിമല, ഇന്ദു സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിബി ദാമോദരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thodupuzha, Idukki, Kerala, P.J.Joseph, Government. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia