Khadi Coats | സംസ്ഥാനത്തെ സര്‍കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ ഇനി ഖാദി മേലങ്കി ധരിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സംസ്ഥാനത്തെ മുഴുവന്‍ സര്‍കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും ഇനി ഖാദി മേലങ്കി (Khadi Coat) ധരിക്കും. ഖാദി ബോര്‍ഡ് തയ്യാറാക്കിയ പദ്ധതിക്ക് ആരോഗ്യവകുപ്പ് അംഗീകാരം നല്‍കിയതോടെയാണ് 

സംസ്ഥാനത്ത് പദ്ധതിക്ക് തുടക്കമാവുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഖാദി മേലങ്കി വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ നടക്കും. 

Aster mims 04/11/2022

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സര്‍കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ ആഴ്ചയില്‍ ഒരു ദിവസം ഖാദി ധരിക്കണമെന്ന നിര്‍ദേശത്തിന് പുറമേയാണ് കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടിട്ടുള്ളതാണ് ബോര്‍ഡിന്റെ നീക്കം. ദേശീയ മെഡികല്‍ മിഷന്‍ നിര്‍ദേശം മുന്‍നിര്‍ത്തിയാണ് സര്‍കാര്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഖാദി മേലങ്കി നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം സര്‍കാരിന് മുന്‍പില്‍ ഖാദി ബോര്‍ഡ് സമര്‍പ്പിച്ചത്. ഇതു സംബന്ധിച്ചു ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷയ്ക്ക് അംഗീകാരം നല്‍കുകയായിരുന്നു. 

Khadi Coats | സംസ്ഥാനത്തെ സര്‍കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ ഇനി ഖാദി മേലങ്കി ധരിക്കും

ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആവശ്യമായ ഖാദി കോടിന്റെ മാതൃകയടക്കം തയ്പ്പിച്ചാണ് ജയരാജന്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. ഇതോടെ വലിയ വിപണിയും സാമ്പത്തിക നേട്ടവുമാണ് ഖാദി ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. സര്‍കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ കൂടി പദ്ധതിയില്‍ ഉള്‍പെടുത്തണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ക്കും ഇതു സംബന്ധിച്ച സര്‍കുലര്‍ ഖാദി ബോര്‍ഡ് കൈമാറും.

Keywords: Kannur, News, Kerala, hospital, Doctor, dress, Inauguration, Government hospital doctors in the state will now wear khadi coats.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia