ആലുവയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 28.01.2022) ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. ആലുവ റെയില്‍വെ സ്റ്റേഷന് സമീപം വ്യാഴാഴ്ച രാത്രി 10.26 മണിക്ക് ചരക്കുമായി കൊല്ലത്തേക്ക് പോകുന്ന ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തില്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നി മാറി. ഇതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.

ആലുവ റെയില്‍വെ സ്റ്റേഷന് സമീപം മൂന്നാമത്തെ പാളത്തില്‍ കയറുന്നതിനിടെ ആണ് സംഭവം. പിന്നീട് റെയില്‍വെ എന്‍ജിനീയറിങ് വിഭാഗം സ്ഥലത്തെത്തി ട്രെയിന്‍ വേര്‍പെടുത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉടന്‍ തന്നെ ആരംഭിച്ചിരുന്നെങ്കിലും മൂന്ന് മണിക്കൂറോളം വേണ്ടിവന്നു ഗതാഗതം ഭാഗിമായി പുനസ്ഥാപിക്കുവാന്‍. ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ ശ്രമം റെയിവേ തുടരുകയാണ്.

ആലുവയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

Keywords:  Kochi, News, Kerala, Train, Railway, Railway Track, Goods train, Derails, Aluva, Goods train derails at Aluva railway station.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia