തൃശൂര്‍ പുതുക്കാട് ഗുഡ്‌സ് പാളം തെറ്റി; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

 


തൃശൂര്‍: (www.kvartha.com 11.02.2022) പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി ഗതാഗതം തടസപ്പെട്ടു. എന്‍ജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ - എറണാകുളം റൂടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
                         
തൃശൂര്‍ പുതുക്കാട് ഗുഡ്‌സ് പാളം തെറ്റി; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

നിലവിലെ സാഹചര്യത്തില്‍ ഇത് വഴി ഗതാഗതം സാധ്യമാകില്ലെന്നാണ് വിവരം. റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടമുണ്ടായത്.


Keywords:  Thrissur, News, Kerala, Train, Railway, Accident, Goods train, Derailed, Goods train derailed in Thrissur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia