Arrested | കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 64 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍
Jun 17, 2023, 18:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യന്താര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരുകിലോയിലധികം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. ശനിയാഴ്ച രാവിലെ ശാര്‍ജയില്‍ നിന്നും എയര്‍ ഇന്‍ഡ്യാ എക്സ് പ്രസിലെത്തിയ സിയാദ് ശാഹ എന്ന യുവാവാണ് പിടിയിലായത്.
പേസ്റ്റ് രൂപത്തിലുളള സ്വര്‍ണം ഗുളിക മാതൃകയിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. 64ലക്ഷം രൂപ വിലവരുന്ന 1067ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ചെകിങ് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. നാലു ഗുളിക മാതൃകയിലാക്കിയ സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടുമ്പോള്‍ 1181-ഗ്രാം പേസ്റ്റ് രൂപത്തിലാക്കിയ സ്വര്ണമുണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 1067-ഗ്രാം സ്വര്‍ണം മാത്രമാണ് കണ്ടെടുതെന്നും ഉദ്യാഗസ്ഥര്‍ പറഞ്ഞു.
Keywords: Kannur, News, Kerala, Gold, Crime, Seized, Gold worth Rs 64 lakhs seized from Kannur airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


