ബേക്കലില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും 45 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു
Nov 21, 2011, 11:23 IST
ബേക്കല്‍: ബേക്കലില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും 45 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. ബേക്കല്‍ ഹദ്ദാദ് നഗര്‍ റേഷന്‍കട റോഡിലെ മുഹമ്മദിന്റെ മകന്‍ ഷെബീബ് മന്‍സിലില്‍ ഹമീദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കാസര്‍കോട് ചൗക്കിയിലുള്ള ഭാര്യാ സഹോദരന്റെ വീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഭാര്യയെയും കൂട്ടി കുടുംബസമേതം പോയതായിരുന്നു ഹമീദ്. 19 നാണ് വീട് പൂട്ടി ചൗക്കിയിലേക്ക് പോയത്. ഞായറാഴ്ച രാത്രി വീട്ടില്‍ തിരിച്ചെത്തിയ ശേഷം 9 മണിയോടെ വീണ്ടും ചൗക്കിയിലേക്ക് പോയിരുന്നു. തിരിച്ച് രാത്രി 11 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിയുന്നത്.
വീടിന്റെ ടെറസിലൂടെ എത്തിയ മോഷ്ടാവ് വാതില്‍ തകര്‍ത്ത് അകത്ത് കടക്കുകയും കിടപ്പുമുറിയിലെ അലമാര കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു. 9 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഹമീദിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡോ.അഡൂര്‍ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിരലടയാളവിദഗ്ധരും പോലീസ് നായയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും കവര്‍ച്ച നടന്ന വീട്ടിലെത്തി അന്വേഷണമാരംഭിച്ചു. വീടിനെക്കുറിച്ച് ശരിക്കും അറിയാവുന്ന ആരെങ്കിലും ആയിരിക്കും കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്.
Keywords: Robbery, Gold, Kasaragod, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.