Travel Issues | പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിച്ചില്ലങ്കില്‍ ശക്തമായ സമരത്തിനിറങ്ങുമെന്ന് ഗ്ലോബല്‍ കെഎംസിസി

 


കണ്ണൂര്‍: (www.kvartha.com) വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന്  ഗ്ലോബല്‍ കെഎംസിസി ജില്ലാ ഉന്നതാധികാര സമിതിയോഗം. താളം തെറ്റിയ വിമാന സര്‍വീസും ഉയര്‍ന്ന യാത്ര നിരക്കും കൊണ്ട് പ്രവാസി സമൂഹത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് യാത്ര വിഷയത്തില്‍ നിലനില്‍ക്കുന്നത്. 

രാജ്യത്തിന് വിദേശവരുമാനം നേടി തരുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാപ്രശ്നം പരിഹരിച്ചില്ലങ്കില്‍ ശക്തമായ സമരം കൊണ്ട് അധികൃതരുടെ കണ്ണുതുറപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ടിന്റെ അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ ഒന്നും ചെയ്യാത്ത അധികൃതരുടെ നിലപാട് അപഹാസ്യമാണെന്നും യോഗം വ്യക്തമാക്കി. 

Travel Issues | പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിച്ചില്ലങ്കില്‍ ശക്തമായ സമരത്തിനിറങ്ങുമെന്ന് ഗ്ലോബല്‍ കെഎംസിസി

ഗ്ലോബല്‍ കെഎംസിസി ജില്ലാ പ്രസിഡന്റ് ടി പി അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രടറി ഉമ്മര്‍ അരിപാമ്പ്ര സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രടറി കെ ടി സഹദുല്ല, വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, റഹീസ് പെരുമ്പ, എന്നിവര്‍ സംസാരിച്ചു. 

വിദേശ രാജ്യങ്ങളിലെ കണ്ണൂര്‍ ജില്ല കെഎംസിസി യുടെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രണ്ടു മാസങ്ങള്‍ക് മുന്‍പ് മുസ്ലിം ലീഗ് ജില്ലാ കമിറ്റി രൂപം നല്‍കിയ കണ്ണൂര്‍ ജില്ല ഗ്ലോബല്‍ കെഎംസിസിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി പി അബ്ബാസ് ഹാജി, ദുബൈ (പ്രസിഡന്റ), ഉമര്‍ അരിപാമ്പ്ര, ജിദ്ദ(ജനറല്‍ സെക്രടറി)വി കെ മുഹമ്മദ് റിയാദ് (ഓര്‍ഗ. സെക്രടറി) റഹീസ് പെരുമ്പ ഖത്വര്‍ (ട്രഷറര്‍), കുട്ടൂസ മുണ്ടേരി (ബഹ്‌റൈന്‍), കെ പി നാസര്‍ (മലേഷ്യ), അബ്ദുല്‍ റസാഖ് നമ്പ്രം (യാമ്പു), സി എച് സ്വാലിഹ് (അജ്മാന്‍), അബ്ദുല്ല ദാരിമി (ഫുജൈറ), മഹമൂദ് ഇരിക്കൂര്‍ (റാസല്‍ ഖൈമ), (വൈസ് പ്രസിഡന്റുമാര്‍), ഇഖ്ബാല്‍ അല്ലാം കുളം, (ശാര്‍ജ), തസ്വീര്‍ ശിവപുരം (അല്‍ ഐന്‍), ശുഹൈബ് ചെമ്പിലോട് (കുവൈത്), എം ബി മുഹമ്മദ് (ഉമ്മുല്‍ കുവൈന്‍ ), ഫൈസല്‍ ഇരിക്കൂര്‍(ദമാം) സെക്രടറിമാര്‍ എന്നിവരെ തിരഞ്ഞെടുത്തു.

മുഹമ്മദ് മാട്ടുമ്മല്‍, ഇഖ്ബാല്‍ അള്ളാംകുളം (ശാര്‍ജ) കെ പി നാസര്‍ (മലേഷ്യ), വി കെ മുഹമ്മദ്, മജീദ് പെരുമ്പ, റസാഖ് വളക്കൈ (റിയാദ്), ഹുസന്‍ കുട്ടി യു പി (ദമാം), റഹ്ദാദ് മൂഴിക്കര (ദുബൈ)
അബ്ദുര്‍ റഹ് മാന്‍ വായാട്, അബ്ദുല്ല പാലേരി, സകരിയ ആറളം (ജിദ്ദ), സെയ്യദ് ശഹബാസ് തങ്ങള്‍(ഖത്വര്‍), ശംസുദീന്‍ നരിക്കോടന്‍, അലി പാലക്കോട് (അബൂദബി), ശുഹൈബ് ചെമ്പിലോട്, (കുവൈത്), നൗശാദ് പുന്നക്കന്‍ എം ബി മുഹമ്മദ് (ഉമ്മുല്‍ കുവൈന്‍), ബശീര്‍ ഉളിയില്‍, അബ്ദുല്ല ദാരിമി (ഫുജൈറ), ശബീറലി ചാലാട് (ബുറൈദ), അബ്ദുല്‍ റസാഖ് നമ്പ്രം (യാമ്പു), സി എച് മുഹമ്മദ് സ്വാലിഹ് (അജ്മാന്‍), അഫ്സല്‍ മുണ്ടാത്തോട് (റാസല്‍ ഖൈമ), ജമാല്‍ കമ്പില്‍ (ജിസന്‍), അശ്‌റഫ് അഞ്ചരക്കണ്ടി (ഹൈല്‍) എന്നിവര്‍ ചര്‍ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രടറി ഉമര്‍ അരിപാമ്പ്ര സ്വാഗതവും ട്രഷറര്‍ റഹീസ് പെരുമ്പ നന്ദിയും പറഞ്ഞു.

Keywords: Kannur, News, Kerala, Global KMCC, Travel, Travel Issues, Expatriate, Global KMCC committee about the travel issues of expatriate.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia