ജോര്‍ജ്ജ് മുന്നണിയില്‍ അമിത സ്വാതന്ത്ര്യം എടുക്കുന്നു: പിപി തങ്കച്ചന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജോര്‍ജ്ജ് മുന്നണിയില്‍ അമിത സ്വാതന്ത്ര്യം എടുക്കുന്നു: പിപി തങ്കച്ചന്‍
തിരുവനന്തപുരം: പിസി ജോര്‍ജ്ജ് മുന്നണിയില്‍ അമിത സ്വാതന്ത്ര്യം എടുക്കുന്നുവെന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ടെന്ന്‌ പിപി തങ്കച്ചന്‍. തന്റെ സ്ഥാനത്തിന്റെ വലിപ്പം മനസിലാക്കി പിസി ജോര്‍ജ്ജ് പ്രവര്‍ത്തിക്കണം.

തന്റെ ജാതിപേര് പറഞ്ഞതിലുള്ള പൊതുവികാരമാണ്‌ പ്രതാപന്‍ അറിയിച്ചത്. ഈ വികാരം മറ്റ് എം.എല്‍.എമാരും പങ്കുവച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ മുന്നണി സംവിധാനത്തിന്‌ യോജിക്കാത്തതാണ്‌. ജോര്‍ജ്ജ് ആത്മസംയമനവും മിതത്വവും പാലിക്കേണ്ടത് ആവശ്യമാണെന്നും തങ്കച്ചന്‍ പറഞ്ഞു. ജോര്‍ജ്ജ്-പ്രതാപന്‍ വിഷയം ചര്‍ച്ചചെയ്യാന്‍ യുഡിഎഫ് യോഗം വിളിച്ചിട്ടുണ്ടെന്നും പിപി തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. പ്രതാപന്‍ ധീവരസമുദായംഗമാണെന്നും അതിനാല്‍ മല്‍സ്യത്തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ മതിയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞതാണ്‌ പുതിയ വിവാദത്തിന്‌ വഴിതെളിച്ചത്. 

നെല്ലിയാമ്പതി പോലുള്ള പ്രശ്നങ്ങളില്‍ ഇടപെടാന്‍ തന്നെപോലുള്ള നേതാക്കള്‍ ഉണ്ടെന്നും പ്രതാപന്‍ ഇടപെടേണ്ടെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു. ഇതിനെതിരെ വിഡി സതീശന്‍, കെ മുരളീധരന്‍, പിസി വിഷ്ണുനാഥ്, തുടങ്ങി നിരവധി എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്നു.

English Summery
George took over freedom in UDF: PP Thankachan
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia