പിസി ജോര്‍ജ്ജ് സെല്‍ഫ് ഗോളടിക്കുന്നത് നിര്‍ത്തണം: കെ മുരളീധരന്‍
Aug 4, 2012, 13:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: പിസി ജോര്‍ജ്ജ് സെല്‍ഫ് ഗോളടിക്കുന്നത് നിര്‍ത്തണമെന്ന് കെ മുരളീധരന്‍. ജോര്‍ജ്ജിന്റെ പ്രസ്താവന യുഡിഎഫില്‍ വിള്ളലുണ്ടാക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം നെല്ലിയാമ്പതി പ്രശ്നത്തില്‍ ടിഎന്‍ പ്രതാപനും പിസി ജോര്‍ജ്ജും തമ്മിലുള്ള അഭിപ്രായഭിന്നത യുഡിഎഫില്‍ പ്രതിസന്ധിയുണ്ടാക്കില്ലെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റും പ്രശ്‌നം പരിഹരിക്കുമെന്നും ആന്റണി പറഞ്ഞു.
ജോര്‍ജ്-പ്രതാപന്‍ തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫ് നടപടിയെടുത്തിട്ടുണ്ടെന്ന് കെ എം മാണി പ്രതികരിച്ചു. വൈകാതെ പ്രശ്‌ന പരിഹാരമുണ്ടാകുമെന്നും മാണി പറഞ്ഞു.
കഴിഞ്ഞ ദിവസം പിസി ജോര്‍ജ്ജിനെതിരെ വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു.
English Summery
George must stop self goal: K Muraleedharan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

