പിസി ജോര്‍ജ്ജ് ഉപസമിതിയുടെ വിശ്വാസ്യത തകര്‍ത്തു: വി.ഡി സതീശന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പിസി ജോര്‍ജ്ജ് ഉപസമിതിയുടെ വിശ്വാസ്യത തകര്‍ത്തു: വി.ഡി സതീശന്‍
പാലക്കാട്: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് നെല്ലിയാമ്പതി യുഡിഎഫ് ഉപസമിതിയുടെ വിശ്വാസ്യത തകര്‍ത്തതായി വിഡി സതീശന്‍ എം.എല്‍.എ ആരോപിച്ചു. ഉപസമിതി കണ്‍ വീനര്‍ എം.എം ഹസന്‌ തെറ്റിദ്ധാരണയാണ്‌. നെല്ലിയാമ്പതി കേസുകളില്‍ വേണ്ടിവന്നാല്‍ കക്ഷി ചേരും. കക്ഷിരാഷ്ട്രീയത്തിനുപരി ഹരിത രാഷ്ട്രീയത്തിനായാണ് ശ്രമിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

നെല്ലിയാമ്പതി വിഷയത്തില്‍ യുഡിഎഫിനുമേല്‍ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കാനാണ്‌ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ നീക്കം. പാട്ടക്കരാര്‍ ലംഘിച്ച ചെറുനെല്ലി എസ്റ്റേറ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ സംഘം തെളിവെടുപ്പ് നടത്തി. തൊഴിലാളികളില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും സംഘം വിവരങ്ങള്‍ തേടി. വിഡി സതീശനു പുറമെ ടി എന്‍ പ്രതാപന്‍, വിടി ബല്‍റാം, ഹൈബി ഈഡന്‍, ശ്രേയാംസ് കുമാര്‍, കെഎ ഷാജി എന്നിവരാണ് സംഘത്തിലുള്ളത്.

കഴിഞ്ഞ ആഴ്ച എംഎം ഹസന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഉപസമിതി നെല്ലിയാമ്പതി സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന ശേഷം പിസി ജോര്‍ജ്ജ് ടിഎന്‍ പ്രതാപനെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ധീവര സമുദായാംഗമായ പ്രതാപന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്കു മാത്രം മുന്‍ഗണന നല്‍കിയാല്‍ മതി, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തങ്ങള്‍ പരിഹരിച്ചുകൊള്ളാമെന്നാണ് ജോര്‍ജ്ജ് പറഞ്ഞത്. ജോര്‍ജ്ജിന്റെ പ്രസ്താവനയ്‌ക്കെതിരെ ടിഎന്‍ പ്രതാപന്‍ ഉള്‍പ്പെടെ നിരവധി നേതാക്കളാണ്‌ രംഗത്തെത്തിയത്.

English Summery
George destroyed confidence in deputy committee: VD Satheeshan
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia