Fire | കുടുംബശ്രീ ജനകീയ ഹോടെലില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് തീപ്പിടിച്ചു; വന്‍ അപകടം ഒഴിവായി
Mar 17, 2023, 17:16 IST
പാലക്കാട്: (www.kvartha.com) ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് ഹോടെലിന് തീപ്പിടിച്ചു. പാലക്കാട് പുതുശ്ശേയില്‍ കുടുംബശ്രീ ജനകീയ ഹോടെലിലാണ് തീപ്പിടിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടയുടന്‍ ജീവനക്കാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി.
പൊട്ടിത്തെറിച്ച് ഗ്യാസ് സിലിന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ഏകദേശം 200 മീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെടുത്തു. സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ട്രാക്ടര്‍ ഏജന്‍സിയുടെ ഓഫീസിലും കേടുപാടുകള്‍ സംഭവിച്ചു.
ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കുടുംബശ്രീ ജീവനക്കാര്‍ പറഞ്ഞു. കഞ്ചിക്കോട് അഗ്‌നി രക്ഷാസേനാംഗങ്ങള്‍ എത്തി തീയണച്ചു. പാചകം ചെയ്യുമ്പോഴാണ് ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു.

Keywords: Palakkad, News, Kerala, Accident, Fire, Hotel, Accident, Gas cylinder exploded; Hotel caught fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.