സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു; നാലംഗ കുടുംബം താമസിച്ചിരുന്ന കെട്ടിടം തകര്‍ന്നു

 


ADVERTISEMENT

കാട്ടാക്കട: (www.kvartha.com 08.04.2022) പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെ ആമച്ചല്‍ വേലഞ്ചിറ സ്വദേശി പ്രകാശിന്റെ താല്‍ക്കാലിക വീട്ടിലായിരുന്നു അപകടം. പാചകവാതകം ചോര്‍ന്ന് വീട്ടിനുള്ളില്‍ തീ പടര്‍ന്നതോടെ പ്രകാശ് ഭാര്യയെയും രണ്ട് മക്കളെയും കൂട്ടി പുറത്തേക്കിറങ്ങിയോടി.

പ്രകാശ് തീ കെടുത്താന്‍ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരാന്‍ തുടങ്ങി. ഇതിനിടെ നാട്ടുകാര്‍ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചതിനിടെ, ഉഗ്രസ്‌ഫോടനത്തോടെ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, ആധാരം-റേഷന്‍ കാര്‍ഡ് ഉള്‍പെടെ രേഖകള്‍, പുസ്തകങ്ങള്‍, മൊബൈല്‍ ഉള്‍പെടെയുള്ളവ കത്തിനശിച്ചു.

സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു; നാലംഗ കുടുംബം താമസിച്ചിരുന്ന കെട്ടിടം തകര്‍ന്നു

Keywords:  News, Kerala, Family, Dead, House, Gas cylinder, Collapse, Gas cylinder exploded and building collapse.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia