സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു; നാലംഗ കുടുംബം താമസിച്ചിരുന്ന കെട്ടിടം തകര്‍ന്നു
Apr 8, 2022, 12:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാട്ടാക്കട: (www.kvartha.com 08.04.2022) പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെ ആമച്ചല്‍ വേലഞ്ചിറ സ്വദേശി പ്രകാശിന്റെ താല്‍ക്കാലിക വീട്ടിലായിരുന്നു അപകടം. പാചകവാതകം ചോര്‍ന്ന് വീട്ടിനുള്ളില്‍ തീ പടര്‍ന്നതോടെ പ്രകാശ് ഭാര്യയെയും രണ്ട് മക്കളെയും കൂട്ടി പുറത്തേക്കിറങ്ങിയോടി.
പ്രകാശ് തീ കെടുത്താന്‍ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരാന്‍ തുടങ്ങി. ഇതിനിടെ നാട്ടുകാര്‍ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചതിനിടെ, ഉഗ്രസ്‌ഫോടനത്തോടെ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, ആധാരം-റേഷന്‍ കാര്‍ഡ് ഉള്‍പെടെ രേഖകള്‍, പുസ്തകങ്ങള്‍, മൊബൈല്‍ ഉള്‍പെടെയുള്ളവ കത്തിനശിച്ചു.

Keywords: News, Kerala, Family, Dead, House, Gas cylinder, Collapse, Gas cylinder exploded and building collapse.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.