SWISS-TOWER 24/07/2023

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 22.04.2020) ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. ചെട്ടികുളങ്ങര വടക്കേത്തുണ്ടം പാലപ്പളളില്‍ വീട്ടില്‍ രാഘവന്‍ (70), ഭാര്യ മണിയമ്മ (65) എന്നിവരാണ് മരിച്ചത്. മാവേലിക്കര ചെട്ടികുളങ്ങരയില്‍ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. രാഘവനും ഭാര്യയും മാത്രമാണ് ഇവിടെ താമസം. അപകടത്തില്‍ ഇവരുടെ വീട് പൂര്‍ണ്ണമായി കത്തിനശിച്ചു. ഇരുവരുടെയും മൃതദേഹങ്ങളും കത്തിക്കരിഞ്ഞു. ഗ്യാസ് ലീക്കിനെതുടര്‍ന്ന് അപകടമുണ്ടായതാണോ ആത്മഹത്യയാണോയെന്ന് വ്യക്തമല്ല.

ബെഡ് റൂമില്‍ സൂക്ഷിച്ചതായി കരുതുന്ന സിലിണ്ടറാണ് തീപിടിത്തതിന് കാരണമായത്. ഫയര്‍ഫോഴ്‌സെത്തി തീ കെടുത്തിയെങ്കിലും ദമ്പതികള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് വീട് സീല്‍ചെയ്തു. ബുധനാഴ്ച രാവിലെ ഫോറന്‍സിക് വിദഗ്ദരെത്തി തെളിവെടുത്തശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു

Keywords:  Alappuzha, News, Kerala, Death, Couples, Accident, Police, Mavelikara, Gas cylinder, Blast, Gas cylinder blast; Couple died in mavelikara
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia