Fire | പത്തനംതിട്ടയില്‍ കുളനട മാര്‍കറ്റില്‍ മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചു

 


പത്തനംതിട്ട: (www.kvartha.com) കുളനട മാര്‍കറ്റില്‍ മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചു. ഹരിത കര്‍മ സേന വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം തള്ളുന്ന ഇടത്താണ് തീപ്പിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും പുക നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

മാലിന്യം നിക്ഷേപിക്കുന്നതിന് തൊട്ടടുത്ത് തന്നെയാണ് പ്രാഥമിക ആരോഗ്യകേന്ദ്രമുള്ളത്. അതിനാല്‍ തന്നെ രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ ഫയര്‍ഫോഴ്‌സ് എത്തി പുക നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

Fire | പത്തനംതിട്ടയില്‍ കുളനട മാര്‍കറ്റില്‍ മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചു

Keywords: Pathanamthitta, News, Kerala, Fire, Garbage dump, Market, Garbage dump in market caught fire.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia