Gabion Sea Wall | നൈനാംവളപ്പ് തീരത്ത് സ്ഥാപിച്ച ഗാബിയോണ്‍ കടല്‍ഭിത്തി തകര്‍ന്നു; തീരമേഖല ഭീതിയില്‍
May 19, 2022, 19:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) നൈനാംവളപ്പ് തീരത്ത് സ്ഥാപിച്ച ഗാബിയോണ്‍ കടല്‍ഭിത്തി തകര്‍ന്നതോടെ ഭീതിയിലായി തീരമേഖല. പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ ഗാബിയോണ്‍ കടല്‍ഭിത്തി നിര്‍മിച്ചത്. വലയ്ക്കുള്ളില്‍ കരിങ്കല്ല് അടുക്കി വച്ച് കടല്‍ഭിത്തി കെട്ടുന്ന രീതിയാണ് ഗാബിയോണ്‍.
20 വര്‍ഷത്തോളം തീരം സുരക്ഷിതമായിരിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കടല്‍ഭിത്തി സ്ഥാപിച്ചത്. എന്നാല്‍ ഇപ്പോള്‍ 10 വര്‍ഷം തികയും മുമ്പാണ് തകര്‍ന്നത്. ചെന്നൈ ഐഐടി രൂപകല്‍പന ചെയ്ത മാതൃകയാണ് പരീക്ഷണടിസ്ഥാനത്തില്‍ സ്ഥാപിച്ചത്. എന്നാല്‍ ശക്തമായ തിരയില്‍ വല പൊട്ടി കല്ലുകളെല്ലാം ഇളകി മാറി.
നൈനാംവളപ്പ്, കണ്ണംപറമ്പ്, മുഖദാര്‍ തീരത്തായി ഒരു കിലോമീറ്റര്‍ നീളത്തില്‍ കെട്ടിയ കടല്‍ഭിത്തിയാണ് തകര്‍ന്നത്. ഇതോടെ തീരദേശപാത ഉള്‍പ്പടെ അപകടത്തിലായി. മാറാട് കൈതവളപ്പ് തീരത്ത് സ്ഥാപിച്ച ഗാബിയോണ്‍ കടല്‍ഭിത്തിയും ശക്തമായ തിരമാലയില്‍ തകര്‍ന്നിരുന്നു.
Keywords: Kozhikode, News, Kerala, Sea, Trending, Gabion sea wall, Nainambalappu collapsed, Gabion sea wall at Kozhikode Nainambalappu collapsed.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.