Job Training | പ്രിന്റിങ് മേഖലയില്‍ സൗജന്യ തൊഴില്‍ പരിശീലനവും അവസരങ്ങളുമായി നോര്‍ത് മലബാര്‍ ഓഫ്സെറ്റ് പ്രിന്റേഴ്സ് കണ്‍സോര്‍ഷ്യം
Jun 1, 2023, 14:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പ്രസ് ഉടമകളുടെ കൂട്ടായ്മയായ നോര്‍ത് മലബാര്‍ ഓഫ്സെറ്റ് പ്രിന്റേഴ്സ് കണ്‍സോര്‍ഷ്യം കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സ്ട്രൈവ്വ് തൊഴില്‍ പരിശീലന പരിപാടിയുടെ ഭാഗമായി നടത്തുന്ന തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സിഇഒ സി ആര് നന്ദകുമാര്‍ ആണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
എസ്എസ്എല്‍സി പാസായവര്‍ക്ക് സ്റ്റൈപന്റ് നല്‍കിയാണ് എന്‍ സിവിടി അംഗീകാരത്തോടെ ഓഫ്സെറ്റ് മെഷിന് മൈന്റര് കോഴ്സ് നല്‍കുന്നത്. പുതിയ ബാച് ജൂണ്‍ 15 മുതല്‍ ആരംഭിക്കും. 6000 രൂപ പ്രതിമാസം സ്റ്റൈപന്റ് നല്‍കിക്കൊണ്ടാണ് പരിശീലനം നല്‍കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്മാന് സി എം ബാലകൃഷ്ണന്, സികെപി മുഹമ്മദ് റയീസ്, പി എ അഗസ്റ്റിന് എന്നിവരും പങ്കെടുത്തു.
Keywords: Kannur, News, Kerala, Printing, Job Training, Free job training in the field of printing.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

