Water Project | സംസ്ഥാനത്ത് ആദ്യമായി ഒരു കോര്‍പറേഷന്‍ നടപ്പിലാക്കുന്ന സൗജന്യ കുടിവെളള പദ്ധതി കണ്ണൂരില്‍ തുടങ്ങി

 


കണ്ണൂര്‍: (KVARTHA) സംസ്ഥാനത്ത് ആദ്യമായി ഒരു കോര്‍പറേഷന്‍ നടപ്പിലാക്കുന്ന സൗജന്യകുടിവെളള പദ്ധതി കണ്ണൂരില്‍ തുടങ്ങി. കണ്ണൂര്‍ കോര്‍പറേഷനന്‍ അമൃത് പദ്ധതിയില്‍ ഉള്‍പെടുത്തി കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ വീടുകള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ചാല അമ്പലത്തിന് സമീപം മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വഹിച്ചു. 

ചടങ്ങില്‍ ഡെപ്യൂടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. 96.24 കോടി ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കോര്‍പ്പറേഷന്‍ പരിധിയില്‍ നിലവില്‍ ഉള്ള 31,601 വീടുകള്‍ക്കുള്ള കണക്ഷന് പുറമെ പുതുതായി 24000 കുടുംബങ്ങള്‍ക്ക് കൂടി സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കാനാകും. കൂടാതെ നിലവില്‍ പൈപ്പ് ലൈന്‍ വലിക്കാത്ത മുഴുവന്‍ പ്രദേശങ്ങളിലേക്കും പൈപ്പ് ലൈന്‍ വലിക്കും. പൈപ്പ് ലൈന്‍ വലിക്കാത്ത സ്ഥലങ്ങളിലുള്ളവര്‍ കോര്‍പ്പറേഷനില്‍ ആവശ്യപ്പെട്ടാല്‍ പുതുതായി ലൈന്‍ വലിച്ച് നല്‍കും. 

Water Project | സംസ്ഥാനത്ത് ആദ്യമായി ഒരു കോര്‍പറേഷന്‍ നടപ്പിലാക്കുന്ന സൗജന്യ കുടിവെളള പദ്ധതി കണ്ണൂരില്‍ തുടങ്ങി

നിലവില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ എം എല്‍ എ ഫണ്ടിലോ മറ്റേതെങ്കിലും ഫണ്ടിലോ കുടിവെള്ള പൈപ്പ്ലൈന്‍ വലിച്ച സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാമുള്ള മുഴുവന്‍ വീട്ടുകാര്‍ക്കും അപേക്ഷിച്ചാല്‍ വീടുകളിലേക്ക് സൗജന്യമായി കണക്ഷന്‍ നല്‍കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കോര്‍പ്പറേഷന്‍ പരിധിക്കകത്തെ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കിയ കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനായി കണ്ണൂര്‍ മാറും. 2024 മാര്‍ച്ച് 31 ന് മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്.

കുടിവെള്ള കണക്ഷന് അപേക്ഷിക്കുന്നതിനുള്ള ഫോം ചടങ്ങില്‍ വച്ച് വിതരണം ചെയ്തു. കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂടീവ് എന്‍ജിനീയര്‍ വി റിജു ചടങ്ങില്‍ വെച്ച് പദ്ധതിയുടെ റിപോര്‍ട് അവതരിപ്പിച്ചു. പരിപാടിയില്‍ സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍മാരായ എം.പി രാജേഷ്, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങള്‍, ശാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍ ഉഷ, വി ബാലകൃഷ്ണന്‍, കെ വി സവിത, പി കെ സാജേഷ് കുമാര്‍, പി വി കൃഷ്ണകുമാര്‍, കെ പി അബ്ദുല്‍ റസാഖ്, ബിജോയ് തയ്യില്‍, പ്രകാശന്‍ പയ്യനാടന്‍, കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂടീവ് എന്‍ജിനീയര്‍ ഷര്‍ണ രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kannur, News, Kerala, Free Drinking Water, Project, Corporation, Kannur, Inauguration, Free drinking water project implemented by a corporation for first time in Kerala started in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia