കൊല്ലത്ത് പത്തു വയസുകാരിയെ പീഡിപ്പിച്ച 4 കൗമാരക്കാര്‍ അറസ്റ്റില്‍
May 29, 2016, 11:00 IST
ADVERTISEMENT
കൊല്ലം: (www.kvartha.com 29.05.2016) പത്തുവയസ്സുകാരിയെ പീഡിപ്പിച്ച നാല് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തൃക്കോവില്‍ വട്ടത്ത് കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വയല്വോരമ്പിലൂടെ ഒറ്റയ്ക്ക് നടന്നുപോയ പത്തുവയസ്സുകാരിയെ വലിച്ചിഴച്ച് സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്ത്ഥികളെ പിടികൂടി.
പെണ്കുട്ടി അമ്മൂമ്മയുടെ വീട്ടില്‍ പോയി ഒറ്റയ്ക്ക് വയല്‍വരമ്പിലൂടെ നടന്നുവരുകയായിരുന്നു. പെണ്കുട്ടിയെ പിടികൂടിയ നാലംഗ വിദ്യാര്ത്ഥി സംഘം വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. വിജനമായ പ്രദേശമായതിനാല്‍ പെണ്കുട്ടിയുടെ നിലവിളി ആരും കേട്ടില്ല. സമീപത്തെ സ്ഥലത്തുള്ള തെങ്ങില്‍ കരിക്കിടാന്‍ കയറിയ ആള്‍ കണ്ടതോടെ വിദ്യാര്ത്ഥികള്‍ പെണ്കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
വിദ്യാര്ത്ഥികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്കുട്ടി ആദ്യം വിവരം വീട്ടില്‍ പറഞ്ഞില്ല. പീഡനം കണ്ടയാള്‍ ആണ് സംഭവം പുറത്ത് പറഞ്ഞത്. ഇയാള്‍ കുട്ടിയുടെ അമ്മയെ അറിച്ചു. അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്.
അറസ്റ്റിലായവര്‍ തൃക്കോവില്‍ വട്ടം വെട്ടിലത്താഴം സ്വദേശികളാണ്. പ്രതികളില്‍ മൂന്നുപേര്‍ പത്താംക്ലാസിലും ഒരാള്‍ പ്ലസ് വണ്ണിനും പഠിക്കുകയാണ്. പ്രതികളെല്ലാം 16 വയസ്സില്‍ താഴെയുള്ളവരാണ്. ഇവരെ പോലീസ് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
Keywords: Kerala, Teenagers, 10-year-old, Police, Plus one, Tenth, Accused, Arrested, Abuse, Juvenile.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.