Tragedy | കോഴിക്കോട് തിക്കോടിയില്‍ ദാരുണാപകടം; കടലില്‍ കുളിക്കാനിറങ്ങിയ 4 പേര്‍ തിരയില്‍പ്പെട്ട് മരിച്ചു


● കൽപ്പറ്റയിൽ നിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്
● അനീസ, വാണി, ബിനീഷ്, ഫൈസൽ എന്നിവരാണ് മരിച്ചവർ
● അപകടത്തിൽപ്പെട്ട ഒരാൾ ചികിത്സയിലാണ്.
● 24 അംഗ സംഘമാണ് വിനോദയാത്രക്ക് എത്തിയത്.
കോഴിക്കോട്: (KVARTHA) കടലില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. തിക്കോടിയിലെ കടൽത്തീരത്ത് ഞായറാഴ്ച വൈകുന്നേരമാണ് ദാരുണമായ അപകടം സംഭവിച്ചത്. കൽപ്പറ്റയിൽ നിന്ന് വിനോദയാത്രയ്ക്ക് എത്തിയ 24 അംഗ സംഘത്തിലെ അംഗങ്ങളായ അനീസ (35), വാണി (32), ബിനീഷ് (40), ഫൈസൽ എന്നിവരാണ് തിരയിൽപ്പെട്ട് മരിച്ചത്. അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാൾ ചികിത്സയിലാണ്.
കല്ലകത്ത് ബീച്ചിൽ വൈകുന്നേരം നാല് മണിയോടെയാണ് ദുരന്തം സംഭവിച്ചത്. കൽപ്പറ്റയിലെ ഒരു ജിമ്മിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അടങ്ങിയ സംഘമാണ് വിനോദയാത്രയ്ക്ക് എത്തിയത്. കടൽ ഉൾവലിഞ്ഞിരിക്കുകയാണെന്നും ആഴവും ശക്തമായ അടിയൊഴുക്കും ഉള്ളതിനാൽ ആരും കടലിൽ ഇറങ്ങരുതെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് മാധ്യമങ്ങളോട് പറഞ്ഞു.
മുന്നറിയിപ്പ് അവഗണിച്ചു കൈകോർത്ത് പിടിച്ചു കൊണ്ട് സംഘം കടലിലേക്ക് ഇറങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ തിരയിൽ ഇവർ പെട്ടുപോവുകയായിരുന്നു. അപകടം കണ്ടയുടൻ ഓടികൂടിയവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും നാല് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരുടെ മൃതദേഹങ്ങൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Four people from a group of 24 on a trip from Kalpetta drowned at Thikkodi beach after ignoring warnings about strong currents. One person is hospitalized.
#ThikkodiAccident #BeachTragedy #Drowning #Kozhikode #KeralaNews #SeaSafety