Suspended | അച്ചടക്കലംഘനം: 4 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

 


ADVERTISEMENT

കൊല്ലം: (KVARTHA) അച്ചടക്കലംഘനം നടത്തിയെന്ന സംഭവത്തില്‍ നാല് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ജിജി വി, അനില്‍ ജോണ്‍, വിഷ്ണു എസ് നായര്‍, ബി വിജയന്‍പിള്ള എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പോക്‌സോ കേസില്‍പെട്ടതിനെ തുടര്‍ന്നാണ് പെരുമ്പാവൂര്‍ യൂനിറ്റിലെ കന്‍ഡക്ടര്‍ ജിജി വിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
Aster_MIMS

പുനലൂര്‍ യൂനിറ്റിലെ കണ്ടക്ടര്‍ അനില്‍ ജോണിനെ സസ്‌പെന്‍ഡ് ചെയ്തത് കൊല്ലം-കായംകുളം സര്‍വീസില്‍ ഒരു യാത്രക്കാരിക്ക് ടികറ്റ് നല്‍കാതെ സൗജന്യയാത്ര അനുവദിച്ചുവെന്നതിനാണ്. പുനലൂര്‍ യൂനിറ്റിലെ കന്‍ഡക്ടര്‍ അനില്‍ ജോണിനെ സസ്‌പെന്‍ഡ് ചെയ്തത്. 

Suspended | അച്ചടക്കലംഘനം: 4 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കോതമംഗലം യൂനിറ്റിലെ ജീവനക്കാരുടെ മുറിയില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയെന്ന സംഭവത്തിലാണ് കന്‍ഡക്ടര്‍ വിഷ്ണു എസ് നായരെ സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്നാണ് ഹരിപ്പാട് യൂനിറ്റിലെ കണ്ടക്ടര്‍ ബി വിജയന്‍പിള്ളയെ സസ്‌പെന്‍ഡ് ചെയ്തത്.

Keywords: News, Kerala, Kerala, KSRTC, Employee, Suspended, KSRTC Bus, Crime, Suspension, Four KSRTC employees suspended.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia