പരിയാരത്ത് ആംബുലന്‍സ് മറിഞ്ഞ് നാല് കാഞ്ഞങ്ങാട് സ്വദേശികള്‍ക്ക് പരിക്കേറ്റു
Jun 20, 2020, 16:27 IST
ADVERTISEMENT
പയ്യന്നൂര്‍: (www.kvartha.com 20.06.2020) പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് രോഗിയെയും കൊണ്ടുവരുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് കാഞ്ഞങ്ങാട് സ്വദേശികളായ നാല് പേര്‍ക്ക് പരിക്ക്.കാസര്‍കോട് കുണിയ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റലില്‍ നിന്നും അബ്ദുല്‍ഖാദര്‍ എന്ന ഹാര്‍ട്ട് പേഷ്യന്റ് ആയ രോഗിയേയും കൊണ്ട് വരുന്ന ആംബുലന്‍സ് പരിയാരം മെഡിക്കല്‍ കോളേജിന് 200 മീറ്റര്‍ അടുത്ത് വെച്ചാണ് നാഷണല്‍ ഹൈവേയിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞത്.
സ്റ്റിയറിങ് കട്ടായതാണ് അപകടത്തിന് കാരണം. കാഞ്ഞങ്ങാട് ബൈത്തുല്‍ ഇര്‍ഷാദിലേ അബ്ദുല്‍ ഖാദര്‍ (63), ജമീല (47) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. മുഹമ്മദ് ഫാസില്‍ (23), ആംബുലന്‍സ് ഡ്രൈവര്‍ എന്‍.പി ഷംസീര്‍ (33) എന്നിവരാണ് മറ്റ് പരിക്ക് പറ്റിയവര്‍. ഇവരെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Payyannur, News, Kerala, Accident, Injured, Medical College, Ambulance, Four injured in ambulance accident
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.




