മലപ്പുറം: അരീക്കോട് ഇരട്ടക്കൊലപാതകക്കേസില്‍ നാലുപേര്‍ കൂടി അറസ്റ്റിലായി. കുനിയില്‍ എരുമാടത്ത് സഫറുല്ല (30), മഠത്തില്‍ കുറുമാടന്‍ അബ്ദുല്‍ അലി (30), വിളഞ്ഞോത്ത് മുഹമ്മദ് ഷെരീഫ് എന്ന ചെറിയാപ്പു (32), നടുപ്പാട്ടില്‍ ഷറഫുദ്ദീന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട അത്തീഖ് റഹ്മാന്റെ സഹോദരന്‍ മുഖ്താര്‍ വിദേശത്തേയ്ക്ക് കടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അത്തീഖ് റഹ്മാന്റേയും മുഖ്താറിന്റേയും സഹോദരനാണ് ഷറഫുദ്ദീന്‍. അക്രമത്തില്‍ ഇയാള്‍ക്കു നേരിട്ടു പങ്കില്ലെങ്കിലും മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
സഫറുല്ലയാണ് അക്രമിസംഘത്തിനു വാന്‍ സംഘടിപ്പിച്ചു കൊടുത്തത്. അബ്ദുല്‍ അലിയും മുഹമ്മദ് ഷെരീഫും ആസാദിനെ വകവരുത്താനുള്ള സംഘത്തിനൊപ്പമായിരുന്നു. കുനിയില്‍വച്ച് കൊളക്കാടന്‍ ആസാദിനെയും അബൂബക്കറിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും അക്രമികള്‍ ധരിച്ച മുഖംമൂടികളും എടവണ്ണ കൊളപ്പാട് മുതിരോടി കരിങ്കല്‍ ക്വാറിയിnnnല്‍നിന്ന് പൊലീസ് കണ്ടെടുത്തു. 10 വടിവാളുകളും മൂന്നു വെട്ടുകത്തികളും ഒരു കഠാരയുമാണ് ചാക്കില്‍ കെട്ടിയ നിലയില്‍ ഇവിടെനിന്നു കണ്ടെത്തിയത്.
English Summery
Four arrested in twin murder case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.