വനംവകുപ്പ് ജീവനക്കാര്‍ സഞ്ചരിച്ച ജീപ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം; 6 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
Jun 10, 2021, 10:38 IST
ADVERTISEMENT
കരുവാരക്കുണ്ട്: (www.kvartha.com 10.06.2021) വനംവകുപ്പ് ജീവനക്കാര്‍ സഞ്ചരിച്ച ജീപ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. കരുവാരകുണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഗിരീഷ്, അഭിലാഷ്, അമൃത രശ്മി, വിനീത, വാച്ചര്‍ രാമന്, ഡ്രൈവര്‍ നിര്‍മല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മലപ്പുറം ആര്‍ത്തലക്കുന്ന് കോളനിയിലാണ് അപകടം.
ആര്‍ത്തലക്കുന്ന് കോളനിക്ക് സമീപമുള്ള വനമേഖലയില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയ സംഘം സഞ്ചരിച്ച ജീപ് അപകടത്തില്‍ പെടുകയായിരുന്നു. മുകളിലേക്ക് പോകുകയായിരുന്ന ജീപ് കയറ്റം കയറാനാവാതെ പിറകിലേക്ക് വന്ന് 20 അടി താഴ്ച്ചയിലുള്ള വെള്ളാരം കുന്നേല്‍ പ്രകാശിന്റെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.
വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. അപകടത്തെ തുടര്‍ന്ന് വീടിന്റെ പിന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ, കരുവാരക്കുണ്ട് എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Keywords: News, Kerala, Accident, Injured, Hospital, House, Forest Department, Jeep, Forest Department employees' jeep overturns: 6 officers injured
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

