തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് 5 തൊഴിലാളികള്‍ക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അടൂര്‍: (www.kvartha.com 02.10.2021) തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് അഞ്ച് തൊഴിലാളികള്‍ക്ക് പരിക്ക്. നാദിമംഗലം പൂവണ്ണുംമൂട് രാധാമണി (46), ചെമ്മണ്ണേറ്റത്ത് വടക്കേതില്‍ പൊട്ടിച്ചി (72), കുറുമ്പകര കമുകുംകോട് തങ്കമണി (64), കുറുമ്പകര തുളസി വിലാസം ലീലാദേവി, കുറുമ്പകര ചരുവിള വീട്ടില്‍ അംബിക (46) എന്നിവര്‍ക്കാണ് മിന്നലേറ്റത്.
Aster mims 04/11/2022

ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏനാദിമംഗലം കാട്ടുകാലായില്‍ വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെ തൊഴിലുറപ്പ് ജോലി ചെയ്യവെയാണ് ശക്തമായ മഴയോടൊപ്പം ഉണ്ടായ മിന്നലേറ്റത്. അഞ്ചുപേരും ബോധരഹിതരായി വീണു. 

തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് 5 തൊഴിലാളികള്‍ക്ക് പരിക്ക്

തുറസായ സ്ഥലത്താണ് ഇവര്‍ ജോലിചെയ്തുകൊണ്ടിരിക്കെയാണ് പെട്ടെന്ന് ഇടിമിന്നലും ശക്തമായ മഴയും തുടങ്ങിയത്. തൊഴില്‍ നിര്‍ത്തി സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ കഴിയും മുമ്പേ മിന്നലേല്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ നിലവിളികള്‍ കേട്ട് ഓടിക്കൂടിയവരാണ് അഞ്ചുപേരെയും ആംബുലന്‍സുകളില്‍ ആശുപത്രിയിലെത്തിച്ചത്. 

Keywords:  News, Kerala, Injured, Lightning, Hospital, Job, Five people injured in lightning during job
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia