പെരിങ്ങാടിയില്‍ പറമ്പില്‍നിന്ന് 5 നാടന്‍ ബോംബുകള്‍ കണ്ടെടുത്തു
Dec 10, 2021, 15:01 IST
ADVERTISEMENT
ന്യൂമാഹി: (www.kvartha.com 10.12.2021) പെരിങ്ങാടിയില്‍ പറമ്പില്‍നിന്ന് അഞ്ചുനാടന്‍ ബോംബുകള്‍ കണ്ടെടുത്തു. വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍നിന്നാണ് നാടന്‍ ബോംബുകള്‍ കണ്ടെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ആദ്യഘട്ടത്തില്‍ ഒന്നും കണ്ടെത്താനാകാതെ തിരികെ വരാനൊരുങ്ങുമ്പോഴാണ് പറമ്പിലെ മതിലിനോട് ചേര്‍ന്ന ഭാഗത്ത് കുഴിയെടുത്ത് അടച്ചത് അസി. എസ്‌ഐ അനില്‍കുമാറിന്റെ ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് ഇവിടെ മണ്ണെടുത്തപ്പോള്‍ ഉള്ളിലേക്ക് പോയ നിലയില്‍ പൈപ് കണ്ടെത്തി. സമീപത്ത് നിന്ന് യന്ത്രം എത്തിച്ച് മണ്ണെടുത്തപ്പോള്‍ രണ്ടരയടി നീളമുള്ള പൈപിനടിയില്‍ 200 എംഎം നീളമുള്ള മറ്റൊരു പൈപ് കണ്ടെത്തുകയും ചെയ്തു. ഇതിനകത്താണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്.
വീടുകള്‍ക്ക് മുന്നില്‍ ദിനപത്രങ്ങള്‍ മഴ നനയാതിരിക്കാന്‍ ഉപയോഗിക്കുന്ന അതേ രീതിയിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. ന്യൂമാഹി പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Keywords: News, Kerala, Bomb, Found, House, Police, Five bombs found in Peringadi
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

