Rescued | ഉള്‍ക്കടലില്‍ തകരാറിലായ ബോടില്‍നിന്ന് മീന്‍പിടിത്ത തൊഴിലാളികളെ രക്ഷിച്ചു
Aug 9, 2023, 14:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചിറയിന്‍കീഴ്: (www.kvartha.com) മുതലപ്പൊഴിയില്‍നിന്നും 33 മീന്‍പിടിത്ത തൊഴിലാളികളുമായി പോയ ബോട് ഉള്‍ക്കടലില്‍ വച്ച് തകരാറിലായി. എല്ലാ തൊഴിലാളികളെയും രക്ഷിച്ചു. ചോര്‍ച ഉണ്ടായതിനെ തുടര്‍ന്ന് ആഴക്കടലില്‍ കുടുങ്ങിയത്.
ബുധനാഴ്ച (09.08.2023) പുലര്‍ചെ ആറ് മണിയോടെ മീന്‍പിടിത്തത്തിന് പോയ കഠിനംകുളം ശാന്തിപുരം സ്വദേശി തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള കടലമ്മ എന്ന ബോടാണ് 19 നോടികല്‍ മൈല്‍ അകലെ കടലില്‍ കുടുങ്ങിയത്. റേഡിയേറ്ററിന്റെ ഭാഗത്തുണ്ടായ വിടവിലൂടെ വെള്ളം കയറുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും മീന്‍പിടിത്ത തൊഴിലാളികളുടെയും സഹായം തേടി. മണിക്കൂറിലേറെ കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനത്തിനായി വള്ളം സ്ഥലത്തെത്തിയത്.

പെരുമാതുറ സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള ഫിര്‍ദൗസ് എന്ന വള്ളത്തിലാണ് അപകടത്തില്‍പ്പെട്ട തൊഴിലാളികളെ മാറ്റിയത്. ചോര്‍ച്ച ഉണ്ടായ ബോട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ വള്ളത്തില്‍ കെട്ടിവലിച്ചാണ് കരക്കെത്തിച്ചത്.
Keywords: Chirayinkeezhu, Rescued, Damaged Boat, Fishermen, Rescued, Fishermen rescued from damaged boat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.